ലക്നൗ : ഉത്തർപ്രദേശിലെ മൊറാദാബാദിൽ ക്ഷേത്രത്തിൽ കയറി അക്രമണം നടത്തി തീവ്ര ഇസ്ലാമിസ്റ്റുകൾ . മൊറാദാബാദിലെ ബഹദൂർപൂർ ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് അക്രമം നടന്നത് . ക്ഷേത്രത്തിൽ ഭക്തിഗീതങ്ങൾ ചൊല്ലുകയായിരുന്ന സ്ത്രീകളെയാണ് അക്രമികൾ കമ്പുകളും, കല്ലുകളും മർദ്ദിച്ചത്. പലരുടെയും തലയ്‌ക്ക് സാരമായി പരിക്കേറ്റു.
ഗ്രാമത്തിലെ പള്ളിയിൽ കയറിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഒരു വളർത്തുനായയെ മുസ്ലീങ്ങൾ തല്ലിക്കൊന്നിരുന്നു. ഇതിനെതിരെ അവിടെയുണ്ടായിരുന്ന ഹിന്ദുക്കൾ പ്രതിഷേധിച്ചിരുന്നു . അതിനു പിന്നാലെയാണ് തീവ്ര ഇസ്ലാമിസ്റ്റുകൾ സംഘടിച്ച് ക്ഷേത്രത്തിൽ എത്തി ആക്രമണം നടത്തിയത് . 30 ഓളം പേരടങ്ങുന്ന സംഘമാണ് സ്ത്രീകളെ ക്രൂരമായി മർദ്ദിച്ചത്.
പോലീസ് സൂപ്രണ്ട് ആകാശ് സിങ്ങും സിഒ രാജേഷ് തിവാരിയും നിരവധി പോലീസ് സേനകളുമായി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട് . പോലീസുകാരാണ് പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നിലവിൽ 30 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: