വാഷിംഗ്ടണ്‍ : യുഎസ് കാര്‍ വിപണി അടക്കിവാണ ജപ്പാനും മെക്സിക്കോയ്‌ക്കും ജര്‍മ്മനിയ്‌ക്കും സൗത്ത് കൊറിയയ്‌ക്കും അടി. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന വിദേശ കാറുകള്‍ക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കാര്‍ പാര്‍ട്‌സുകള്‍ക്കും ഇതേ തീരുവ ചുമത്തും.
കാറുകള്‍ക്കുള്ള പുതിയ തീരുവ ഏപ്രില്‍ രണ്ട് മുതല്‍ നിലവില്‍ വരുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. അതേ സമയം കാര്‍ പാര്‍ട്സുകള്‍ക്കുള്ള തീരുവ മെയ് മാസം മുതലേ പ്രാബല്യത്തില്‍ വരൂ.
ഇതോടെ ആഗോള വ്യാപാരയുദ്ധ ഭീഷണി മുറുകിയിരിക്കുകയാണ്. പുതിയ തീരുവ നയം നടപ്പിലാക്കുന്നത് യുഎസില്‍ നിര്‍മ്മിക്കുന്ന കാറുകളുടെ വില്‍പന കൂട്ടുകയാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ഏകദേശം 80 ലക്ഷം കാറുകള്‍ മാത്രമാണ് യുഎസിലേക്ക് ഇറക്കുമതി ചെയ്തത്.
അതായത് 244 ബില്യണ്‍ ഡോളറിന്റെ വാഹനങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുഎസിലേക്ക് കാര്‍ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളായ മെക്‌സിക്കോ, ദക്ഷിണ കൊറിയ എന്നിവയ്‌ക്കൊപ്പം ജപ്പാന്‍, കാനഡ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ക്കും ഇത് വലിയ തിരിച്ചടിയാകും.
അതേസമയം യുഎസിലെ കാര്‍ നിര്‍മ്മാണ മേഖലയ്‌ക്ക് തന്നെ ട്രംപിന്റെ പുതിയ നയം തിരിച്ചടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. യുഎസില്‍ കാര്‍ നിര്‍മ്മാണം കുത്തനെ ഇടിയാനും വില കൂടാനും മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം വഷളാകുന്നതിനും ഇത് കാരണമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ലക്ഷ്വറി കാറുകളുടെ കാര്യത്തില്‍ ജര്‍മ്മന്‍ കാറുകള്‍ക്കാണ് യുഎസില്‍ പ്രിയം. പോഷെ, ഫോക്സ്വാഗണ്‍, ബിഎംഡബ്ല്യു, മെഴ്സിഡിസ് ബെന്‍സ്, ഔഡി കാറുകള്‍ക്ക് യുഎസില്‍ നല്ല മാര്‍ക്കറ്റുണ്ട്. 1800 കോടിയാണ് ജര്‍മ്മനിയില്‍ നിന്നുള്ള കാര്‍ കയറ്റുമതി. ജപ്പാന്റെ ഹോണ്ട, ടൊയോട്ട, നിസ്സാന്‍ , സുബാരു കാറുകള്‍ക്ക് യുഎസില്‍ പ്രിയമേറെയാണ്. ജപ്പാന്‍ കാര്‍ കയറ്റുമതിയില്‍ നിന്നും 7800 കോടി ഡോളര്‍ ആണ് 2024ല്‍ നേടിയത്. സൗത്ത് കൊറിയയില്‍ നിന്നും ഹ്യൂണ്ടായ്, കിയ കാറുകളും യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. 3100 കോടി ഡോളര്‍ ആണ് സൗത്ത് കൊറിയയില്‍ നിന്നുള്ള കയറ്റുമതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: