ന്യൂഡൽഹി ; പശ്ചിമ ബംഗാളിൽ 2026 ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും . തിരഞ്ഞെടുപ്പിനായി ബിജെപി ഒരുങ്ങിക്കഴിഞ്ഞു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയം ബിജെപിയുടെ മനോവീര്യം ഉയർത്തിയിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വരെ നിരവധി തവണ ബംഗാളിലെ ജനങ്ങളെ അഭിസംബോധന ചെയ്തിട്ടുണ്ട് . അപ്പോഴൊക്കെ , മമത സർക്കാരിന്റെ കീഴിൽ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പ്രയോജനം ബംഗാളിലെ ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് അവർ ആശങ്ക പ്രകടിപ്പിച്ചിട്ടുമുണ്ട്.
ഇപ്പോഴിതാ ത്രിഭുവൻ സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ബിൽ ബുധനാഴ്ച ലോക്‌സഭയിൽ ചർച്ച ചെയ്യുന്നതിനിടെ, അടുത്ത വർഷം ബംഗാളിൽ താമര വിരിയുമെന്നും ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പ്രയോജനം അവിടത്തെ ജനങ്ങൾക്ക് ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞു.
” ഡൽഹിയിൽ താമര വിരിഞ്ഞു, ഇപ്പോൾ ആയുഷ്മാൻ ഭാരത് ഡൽഹിയിലും ലഭിക്കുന്നുണ്ട് . ഇനി പശ്ചിമ ബംഗാൾ മാത്രമേ അവശേഷിക്കുന്നുള്ളൂ, തിരഞ്ഞെടുപ്പിനുശേഷം അവിടെയും താമര വിരിയും, ആയുഷ്മാൻ ഭാരത് പദ്ധതി പശ്ചിമ ബംഗാളിലും വരും,” അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: