India

ജലസേചന വകുപ്പിന്റെ ഭൂമിയിൽ അനധികൃത ആരാധനാലയവും ശവകുടീരങ്ങളും ; ബുൾഡോസറിന് ഇടിച്ച് നിരപ്പാക്കി ധാമി സർക്കാർ : നടപടി കാത്ത് ഇനിയുമേറെ

ബുൾഡോസർ ഉപയോഗിച്ചാണ് ആരാധനാലയം പൊളിക്കാൻ തുടങ്ങിയത്. അരമണിക്കൂറിനുള്ളിൽ ആ അനധികൃത ശവകുടിരങ്ങളും ആരാധനാലയവും നീക്കം ചെയ്തു. മണ്ണിനടിയിൽ മനുഷ്യാവശിഷ്ടങ്ങളൊന്നും കണ്ടെത്തിയില്ല. രണ്ടാഴ്ച മുമ്പ് പ്രസ്തുത അനധികൃത ആരാധനാലയവും ശവകുടീരങ്ങളും നീക്കം ചെയ്യാൻ നോട്ടീസ് നൽകിയിരുന്നു

Published by

ഡെറാഡൂൺ : ഹരിദ്വാറിലെ സനാതൻ തീർത്ഥ നഗരത്തിലെ സുമൻ നഗർ പ്രദേശത്ത് ജലസേചന വകുപ്പിന്റെ ഭൂമിയിൽ നിർമ്മിച്ച അനധികൃത ആരാധനാലയവും ശവകുടീരങ്ങളും പൊളിച്ചുമാറ്റുന്ന നടപടികൾ പൂർത്തിയായി. ജില്ലാ ഭരണകൂടം ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആ നോട്ടീസ് കാലഹരണപ്പെട്ടതിനെ തുടർന്ന് പ്രധാനമായ ബുൾഡോസർ നടപടി ഇന്ന് സ്വീകരിച്ചു.

അതേ സമയം സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. കൂടാതെ കർശന സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തുടനീളമുള്ള അനധികൃത ആരാധനാലയങ്ങൾക്കും ശവകുടീരങ്ങൾക്കുമെതിരെ നടക്കുന്ന നടപടിയുടെ ഭാഗമായാണ് ഇന്നത്തെ ഈ നീക്കം.

എസ്ഡിഎം അജയ് വീർ, മറ്റ് അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ എന്നിവർ നടപടിയിൽ പങ്കെടുത്തു. ബുൾഡോസർ ഉപയോഗിച്ചാണ് ആരാധനാലയം പൊളിക്കാൻ തുടങ്ങിയത്. അരമണിക്കൂറിനുള്ളിൽ ആ അനധികൃത ശവകുടിരങ്ങളും ആരാധനാലയവും നീക്കം ചെയ്തു. മണ്ണിനടിയിൽ മനുഷ്യാവശിഷ്ടങ്ങളൊന്നും കണ്ടെത്തിയില്ല.

രണ്ടാഴ്ച മുമ്പ് പ്രസ്തുത അനധികൃത ആരാധനാലയവും ശവകുടീരങ്ങളും നീക്കം ചെയ്യാൻ നോട്ടീസ് നൽകിയിരുന്നു. അതേ സമയം നടപടി സമയത്ത് ആരാധനാലയത്തിന്റെ ഒരു വക്താവും അവിടെ ഉണ്ടായിരുന്നില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക