ലക്നൗ : സംഭാലിൽ 54 ലധികം പുരാതന തീർത്ഥാടന കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ബാക്കിയുള്ളവ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു . വിസ്മൃതിയിലായ ഈ ആരാധനാകേന്ദ്രങ്ങൾ പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ അവ കണ്ടെത്തുകയും സാംഭാലിൽ എന്താണ് സംഭവിച്ചതെന്ന് കാണാൻ ലോകത്തോട് പറയുകയും ചെയ്യും. സാംഭാൽ സത്യമാണ്. ഒരു ഹിന്ദു ക്ഷേത്രമോ ഹിന്ദു വീടോ തകർത്ത് നിങ്ങൾ ഏതെങ്കിലും ആരാധനാലയം നിർമ്മിച്ചാൽ അത് സർവ്വശക്തൻ അംഗീകരിക്കില്ലെന്ന് ഇസ്ലാം പറയുന്നു . പിന്നെ എന്തിനാണ് അവ നിർമ്മിച്ചത് .ശാസ്ത്രീയ തെളിവുകൾ നിലവിലുണ്ട്. അവ എവിടെയാണെന്ന് ഞങ്ങൾ കാണിച്ചുതരുന്നു, അവ ഓരോന്നായി ഞങ്ങൾ പരിഹരിക്കും.
മഥുരയുടെ വിഷയം ഞാൻ എന്തുകൊണ്ട് ഉന്നയിക്കരുത്? മഥുര ശ്രീകൃഷ്ണന്റെ ജന്മസ്ഥലമല്ലേ? സനാതന ഹിന്ദു ധർമ്മത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളും നമ്മുടെ പൈതൃകത്തിന്റെ പ്രതീകങ്ങളാണ്.മുഹറം സമയത്ത് ഘോഷയാത്രകൾ നടത്താറുണ്ട്. അവരുടെ പതാകയുടെ നിഴൽ ഏതെങ്കിലും ഹിന്ദു വീട്ടിലോ ഹിന്ദു ക്ഷേത്രത്തിനടുത്തോ വീഴുന്നില്ലേ? അത് വീടിനെ അശുദ്ധമാക്കുമോ? എന്തിനാണ് ഈ ഇരട്ടത്താപ്പ് . ‘ – അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: