പാലക്കാട്: ബിജെപി ജില്ലാ നേതാക്കള്‍ക്കെതിരെ വ്യാജ വാര്‍ത്ത സംപ്രേഷണം ചെയ്ത കൈരളി ടിവിക്കും, എംഡി: ജോണ്‍ ബ്രിട്ടാസ് എംപിക്കുമെതിരെ ബിജെപി സംസ്ഥാന ട്രഷററും നഗരസഭ വൈസ് ചെയര്‍മാനുമായ അഡ്വ. ഇ. കൃഷ്ണദാസ് നല്‍കിയ പരാതിയില്‍ കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ളവര്‍ പാലക്കാട് സിജിഎം കോടതി മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചു.
എംപിയായതിനാല്‍ തുടര്‍ച്ചയായി ദല്‍ഹിയിലേക്ക് പോകേണ്ടതിനാല്‍ എപ്പോഴും കോടതി നടപടികള്‍ക്കായി എത്തിപ്പെടാന്‍ കഴിയില്ലെന്നാണ് ജോണ്‍ ബ്രിട്ടാസ് അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. മാത്രമല്ല, കൈരളി ടിവി ഉടമയായ മലയാളം കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് 400 കിലോമീറ്റര്‍ യാത്ര ചെയ്ത് തിരുവനന്തപുരത്ത് നിന്നും കോടതി നടപടികള്‍ക്കായി പാലക്കാട് എത്താന്‍ കഴിയില്ലെന്ന നിസാര വാദങ്ങളാണ് അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കോടതി നടപടികള്‍ക്കായി നേരിട്ട് ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും, അഭിഭാഷകന്‍ മുഖേന ഹാജരാകാന്‍ അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ടാണ് സിജിഎം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്ന പണം പാലക്കാട്ടെ ബിജെപി നേതാക്കള്‍ കൊടകര മോഡല്‍ തട്ടിപ്പിന് സമാനമായി വടക്കാഞ്ചേരിക്കടുത്ത് കൃത്രിമ വാഹനാപകടമുണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ചു എന്നതായിരുന്നു വാര്‍ത്ത.
കൈരളി ടിവി ഉടമയായ മലയാളം കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, എംഡി: ജോണ്‍ ബ്രിട്ടാസ് എംപി, ന്യൂസ് ആന്‍ഡ് കറന്റ് അഫയേഴ്‌സ് ഡയറക്ടര്‍ എന്‍.പി. ചന്ദ്രശേഖരന്‍, റിപ്പോര്‍ട്ടര്‍ സിജു കണ്ണന്‍ എന്നിവര്‍ക്കെതിരെയാണ് കൃഷ്ണദാസ് സിജെഎം കോടതി മുമ്പാകെ പരാതി നല്‍കിയത്. പ്രാഥമിക തെളിവെടുപ്പിനുശേഷം ഇവര്‍ക്കെതിരെ 2023 സപ്തംബറില്‍ കോടതി സമന്‍സ് അയയ്‌ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: