കൊച്ചി : ആശാ വർക്കർമാരെ സർക്കാർ പരിഹസിക്കുകയാണെന്ന് നടൻ ജോയ് മാത്യൂ . സ്ത്രീകളെ അപഹസിക്കുന്നു , ചർചയ്‌ക്കും വിളിക്കുന്നില്ല . ആശാ വർക്കാർമാരോട് സർക്കാർ മുഷ്ക് കാണിക്കുകയാണെന്നും ജോയ് മാത്യൂ പറഞ്ഞു.
സംസ്ഥാനത്ത് ജനാധിപത്യരീതി നടപ്പാക്കുന്നില്ല . യുവജന സംഘടനകൾ പാർട്ടിയുടെ അടിമകൾ . സ്വന്തമായി വ്യക്തിത്വം ഇല്ലാത്ത അടിമകൾ .ആമസോൺ കാടുകൾ കത്തിയാൽ ബ്രസീൽ എംബസിയ്‌ക്ക് മുന്നിൽ പോയി സമരം ചെയ്യും . അപ്പോഴായിരിക്കും ബ്രസീൽ എംബസി പോലും ആമസോൺ കാടുകൾ കത്തിയ കാര്യം അറിയുക.
ഫെയ്സ്ബുക്കിൽ വലിയ വിപ്ലവം ഒക്കെ എഴുതും . അവർക്കൊന്നും ആശമാരുടെ കാര്യത്തിൽ ഒരു പോസ്റ്റ് പോലും ഇടാനുള്ള ധൈര്യമോ, ബോധമോ ഇല്ല . തമിഴ്നാട്ടിൽ സിഐടിയു ആണ് ആശാ സമരം നടത്തുന്നത്. നമ്മുടെ മുഖ്യമന്ത്രി എല്ലാ അർത്ഥത്തിലും സ്റ്റാലിന് പഠിക്കുകയാണെന്നും ജോയ് മാത്യൂ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: