റാഞ്ചി : ജാർഖണ്ഡിലെ ഹസാരിബാഗ് നഗരത്തിൽ രാമനവമിയോടനുബന്ധിച്ച് നടന്ന മംഗള ഘോഷയാത്രയ്‌ക്കിടെ മതമൗലികവാദികളുടെ അക്രമം. ഘോഷയാത്രയ്‌ക്ക് നേർക്ക് മതമൗലികവാദികൾ കല്ലേറ് നടത്തി. ഇവരുടെ അക്രമത്തിൽ നിരവധി നാശനഷ്ടങ്ങളും സംഭവിച്ചു. പ്രദേശത്ത് സംഘർഷഭരിതമായ അന്തരീക്ഷമാണ് നിലനിന്നിരുന്നത്.
ഒരു സംഗീതം പ്ലേ ചെയ്യുന്നതിനെച്ചൊല്ലിയാണ് തർക്കം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്നലെ രാത്രി 11 മണിയോടെ ജില്ലയിലെ ജുമാ മസ്ജിദ് ചൗക്കിന് സമീപമാണ് സംഭവം നടന്നത്. രാമനവമി ഉത്സവത്തിന്റെ ഭാഗമായി മംഗള ഘോഷയാത്ര നടത്തുന്നതിനിടെ ചില തീവ്ര ഇസ്ലാമിസ്റ്റുകൾ രാമഭക്തർക്ക് നേരെ കല്ലെറിയാൻ തുടങ്ങി.
തുടർന്ന് സ്ഥിതി കൂടുതൽ വഷളായി. ബഹളം കാരണം ഈദ് മാർക്കറ്റും അടച്ചിട്ടു. തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സ്ഥലത്തെത്തിയ പോലീസ് ആകാശത്തേക്ക് നാല് റൗണ്ട് വെടിവയ്‌ക്കുകയും കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു. ഹസാരിബാഗ് എസ്പി സ്ഥലത്തെത്തിയിരുന്നു.
സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേ സമയം കല്ലെറിയലിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എന്നിരുന്നാലും ഇപ്പോൾ സ്ഥിതി നിയന്ത്രണവിധേയമാണ്. സമാധാനം നിലനിർത്താൻ ജനങ്ങളോട് ആഹ്വാനം ചെയ്തതായി എസ്പി പറഞ്ഞു.
കൂടാതെ സംഭവസ്ഥലത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ജുമാ മസ്ജിദ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കല്ലെറിഞ്ഞ അക്രമികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. അവരെ ഉടൻ പിടികൂടുമെന്നും എസ്പി പറഞ്ഞു.
നേരത്തെ ഫെബ്രുവരി 26 മഹാശിവരാത്രി ദിനത്തിൽ ഹസാരിബാഗ് ജില്ലയിലെ ഇചക് പ്രദേശത്ത് സംഘർഷം ഉണ്ടായിരുന്നു. ഹൈന്ദവ പതാകകളും ഉച്ചഭാഷിണികളും സ്ഥാപിക്കാൻ പോയ ഹിന്ദുക്കൾക്ക് നേരെ മതമൗലികവാദികൾ കല്ലെറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: