സംസ്ഥാന സഹകരണ യൂണിയന്‍ 2025-26 വര്‍ഷം നടത്തുന്ന ജെഡിസി (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. വിശദ വിവരങ്ങളടങ്ങിയ പ്രൊസ്‌പെക്ടസ് www.scu.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച് 31 വൈകിട്ട് 5 മണിവരെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും.
അപേക്ഷാഫീസ്: പൊതുവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 175 രൂപ. സഹകരണ സൊസൈറ്റികളിലെ ജീവനക്കാര്‍ക്ക് 350 രൂപ. പട്ടികജാതി/ വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 85 രൂപ. ക്രഡിറ്റ്/ ഡബിറ്റ് കാര്‍ഡ് നെറ്റ് ബാങ്കിംഗ് വഴി ഓണ്‍ലൈനായി ഫീസ് അടയ്‌ക്കാം. നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. വിവിധ ജില്ലകളിലായുള്ള 16 സഹകരണ പരിശീലന കേന്ദ്രങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്. പരിശീലന കേന്ദ്രങ്ങളുടെ മേല്‍വിലാസവും അധികാരപരിധിയും അടങ്ങിയ പട്ടിക പ്രോസ്‌പെക്ടസിലുണ്ട്. അതത് പരിശീലന കേന്ദ്രത്തില്‍ അധികാരപരിധിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
സഹകരണ കേന്ദ്രങ്ങള്‍: (ബ്രാക്കറ്റില്‍ അധികാരപരിധി) പ്രിന്‍സിപ്പല്‍ സഹകരണ പരിശീലന കേന്ദ്രം-കവടിയാര്‍ (കുറവന്‍കോണം) തിരുവനന്തപുരം (തിരുവനന്തപുരം ജില്ല), അവണൂര്‍, കൊട്ടക്കര കൊല്ലം (കൊല്ലം ജില്ല), ആറന്മുള, പത്തനംതിട്ട (പത്തനംതിട്ട ജില്ലയും മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളും) ചേര്‍ത്തല, ആലപ്പുഴ (ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കര്‍ത്തികപ്പള്ളി, കൊച്ചി താലൂക്കുകള്‍), നാഗമ്പടം, കോട്ടയം (കോട്ടയം, ചങ്ങനാശേരി, വൈക്കം, കോതമംഗലം താലൂക്കുകള്‍) പാല, കോട്ടയം (മീനച്ചല്‍, കാത്തിരപ്പള്ളി, മൂവാറ്റുപുഴ താലൂക്കുകള്‍), നെടുങ്കണ്ടം, ഇടുക്കി (ഇടുക്കി ജില്ല) നോര്‍ത്ത് പറവുര്‍, എറണാകുളം (കണയന്നൂര്‍, കുന്നത്തുനാട്, നോര്‍ത്ത് പറവൂര്‍, ആലുവ, കൊടുങ്ങല്ലൂര്‍ താലൂക്കുകള്‍) അയ്യന്തോള്‍, തൃശൂര്‍ (കൊടുങ്ങല്ലൂര്‍ ഒഴികെയുള്ള തൃശുരിലെ എല്ലാ താലൂക്കുകളും) പാലക്കാട് (പാലക്കാട് ജില്ല) തിരൂര്‍, മലപ്പുറം (മഞ്ചേരി, പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ താലൂക്കുകള്‍) തളി, കോഴിക്കോട് (കൊയിലാണ്ടി, കോഴിക്കോട്, നിലമ്പൂര്‍ താലൂക്കുകള്‍). കരണി, വയനാട് (വയനാട് ജില്ല), സൈത്ത് ബസാര്‍ കണ്ണൂര്‍ (കണ്ണൂര്‍ തളിപ്പറമ്പ് താലൂക്കുകള്‍) മണ്ണയാട്, തലശ്ശേരി (തലശ്ശേരി, വടകര താലൂക്കുകള്‍) മുന്നാട് (ചെങ്കള), കാസര്‍കോട് (കാസര്‍കോട് ജില്ല)
പട്ടികജാതി/ വര്‍ഗ്ഗ വിഭാഗകാര്‍ക്ക് മാത്രമുള്ള ജെഡിസി ബാച്ചുകള്‍ കൊട്ടാരക്കര, ചേര്‍ത്തല, കണ്ണൂര്‍, വയനാട് സഹകരണ പരിശീലന കേന്ദ്രങ്ങളില്‍ നടത്തുന്നുണ്ട്. ഓരോസെന്ററിലും 80 സീറ്റുകള്‍ (എസ് സി-60, എസ്ടി-20) വീതമുണ്ടാവും.
പ്രവേശന യോഗ്യത; എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ ഡിപ്ലസ് ഗ്രേഡില്‍ കുറയാത വിജയിച്ചിരിക്കണം. പ്രായപരിധി 2025 ജൂണ്‍ ഒന്നിന് 16നും 40 നും മധ്യേ. നിയമാനുസൃത ഇളവ് ലഭിക്കും.
സഹകരണസംഘം ജീവനക്കാര്‍ക്ക് 18 വയസ്തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല, സ്ഥിരം ജീവനക്കാരായിക്കണം. ഒരു വര്‍ഷത്തില്‍ കുറയാതെ സേവന പരിചയമുണ്ടാവണം.
സെലക്ഷന്‍: ഓരോ പരിശീലനം കേന്ദ്രത്തിലും ലഭിക്കുന്ന അപേക്ഷയിന്മേല്‍ യോഗ്യതാപരിക്ഷയുടെ വെയിറ്റഡ് ഗ്രേഡ് പൊയിന്റ് ആവറേജ് അടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് അഡ്മിഷന്‍. ഉയര്‍ന്ന യോഗ്യതകളുള്ളവര്‍ക്ക് വെയിറ്റേജ് ലഭിക്കും
സീറ്റ് വിഭജനം: ഓരോ പരിശീലന കേന്ദ്രത്തിലും ആകെയുള്ള സീറ്റുകളില്‍ 50 ശതമാനം ജനറല്‍ വിഭാഗത്തിനും 35 ശതമാനം സഹകരണസംഘം ജീവനക്കാര്‍ക്കും 15 ശതമാനം സഹകരണം, ഫിഷറീസ്, വ്യവസായി, ക്ഷീരം, കയര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും വിഭജിച്ച് നല്‍കും (സംവരണ സീറ്റുകള്‍-എസ് സി 8 ശതമാനം, എസ്ടി 2 ശതമാനം, ഇഡബ്ല്യുഎസ്-10 ശതമാനം ഒബിസി 5 ശതമാനം ഭിന്നശേഷിക്കാര്‍ക്ക് 5 ശതമാനം, ഡിസിപി പാസായവര്‍ക്ക് 5 ശതമാനം, സ്‌പോര്‍ഡ്‌സ് ക്വാട്ട- ഒരു സീറ്റ്, വിമുക്തഭടന്മാര്‍/ഭാര്യ/മക്കള്‍-5 ശതമാനം).
മെരിറ്റടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അതാത് സെന്ററില്‍ ഇന്റര്‍വ്യൂനടത്തി, സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് പ്രവേശനം നല്കുന്നതാണ്. 2025 ജൂണ്‍ 2 മുതല്‍ 2026 മാര്‍ച്ച് 31 വരെയാണ് കോഴ്‌സിന്റെ കാലയളവ്. ആകെയുള്ള പത്ത് മാസക്കാലയളവില്‍ ഒരുമാസം പ്രായോഗിക പരിശീലനം നല്കും.
കോഴ്‌സ് ഫീസ് മൊത്തം 20000 രൂപയിലേറെ ചെലവ് വരും, അഡ്മിഷന്‍ ഫീസ്, 3140 രൂപ, ട്യൂഷന്‍ ഫീസ്-9500 രൂപ, കംപ്യൂട്ടര്‍ ഫീസ്, 3500 രൂപ, പരീക്ഷാ ഫീസ് 2700 രൂപ ടെക്സ്റ്റ് ബിക്കിന്-1200 രൂപ, പ്രവേശന സമയത്ത് വിവിധയനിങ്ങളിലായി 7840 രൂപ ഫീസ് നല്‍കണം. പഠിച്ചിറങ്ങുന്നവര്‍ക്ക് സഹകരണ സംഘം/ ബാങ്കുകളില്‍ ക്ലാര്‍ക്ക്/ കാഷ്യര്‍ തസ്തികകളില്‍ തൊഴില്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: