മുംബൈ : മഹാരാഷ്‌ട്രയിൽ മുസ്ലീം പള്ളികളുടെ പേരിൽ വൻ തോതിൽ ഭൂമി ജിഹാദ് നടക്കുന്നതായി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മുംബൈ, ഭയന്ദർ, നവി മുംബൈ, വസായ്, വിരാർ, കല്യാൺ, ഡോംബിവ്‌ലി, പൻവേൽ എന്നിവിടങ്ങളിൽ പള്ളികളുടെ പേരിൽ വലിയ തോതിൽ ഭൂമി ജിഹാദ് നടത്തി ഭൂമി തട്ടിയെടുക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്.
അനധികൃത വീടുകൾ, കുടിലുകൾ, മറ്റ് അധിക നിർമ്മാണങ്ങൾ എന്നിവ മുസ്ലീം പള്ളികളുടെ പേരിൽ നടക്കുന്നുണ്ട്. പല സ്ഥലങ്ങളിലും സർക്കാർ ഭൂമിയിലും, മൈതാനങ്ങളിലും, കടലിനടുത്തുള്ള കണ്ടൽക്കാടുകളിലും അനധികൃത നിർമ്മാണങ്ങൾ നടക്കുന്നുണ്ട്. ഇതിനെയെല്ലാം മുസ്ലീം പള്ളി എന്ന് അഭിസംബോധ ചെയ്താണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
എടുത്ത് പറയേണ്ടത് ഇവിടങ്ങളിലെ ഈ നിർമ്മാണ കെട്ടിടങ്ങളിലെല്ലാം ഉച്ചഭാഷിണികളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം നിർമ്മിച്ച മിക്ക പള്ളികളിലെയും ബന്ധപ്പെട്ട വ്യക്തികൾ പോലീസിൽ നിന്നോ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നോ ഉച്ചഭാഷിണികൾക്കായി അനുമതി വാങ്ങിയിട്ടില്ല. ഈ സാഹചര്യത്തിൽ ഈ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
പള്ളികളുടെ പേരിൽ ഭൂമി കൈയേറ്റം നടക്കുന്നുണ്ടെങ്കിലോ തുറന്ന സർക്കാർ ഭൂമിയിലോ ‘നോ ഡെവലപ്‌മെന്റ് സോൺ’, സിആർഇസഡ് (കോസ്റ്റൽ റെഗുലേഷൻ ഏരിയ) എന്നിവിടങ്ങളിലോ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ കർശന നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി നേതാവ് കിരിത് സോമയ്യ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
കർശനമായ നിയന്ത്രണങ്ങൾ പുറപ്പെടുവിക്കുകയും കുറ്റവാളികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഘാട്‌കോപ്പറിലും ഭാണ്ഡൂപ്പിലും 25 അനധികൃത മുസ്ലീം പള്ളികളെയും ഉച്ചഭാഷിണികളെയും കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: