കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വോട്ടർ പട്ടികയിൽ കൃത്രിമത്വം നടത്തുന്നതായി പരാതി . മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ നിന്ന് ഹിന്ദുക്കളുടെയും, ഹിന്ദി സംസാരിക്കുന്ന വോട്ടർമാരുടെയും പേരുകൾ ആസൂത്രിതമായി നീക്കം ചെയ്യുകയാണെന്ന് ബിജെപി പറയുന്നു.
വ്യാജ വോട്ടർമാരെ ഇല്ലാതാക്കുക എന്ന വ്യാജേന ടിഎംസി വ്യാജ വോട്ടർ പരിശോധനാ കാമ്പെയ്‌ൻ സംഘടിപ്പിക്കുകയാണെന്ന് മുതിർന്ന ബിജെപി നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. ബംഗാളി ഹിന്ദുക്കളുടെ വോട്ടവകാശം നിഷേധിക്കാനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.
വാർത്താസമ്മേളനത്തിൽ സുവേന്ദു അധികാരി അവകാശവാദങ്ങൾക്കുള്ള തെളിവുകളും അവതരിപ്പിച്ചു. 2025 ഫെബ്രുവരി 27 മുതൽ ബംഗാളിലെ ഹിന്ദു, ഹിന്ദി സംസാരിക്കുന്ന വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് അന്യായമായി നീക്കം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളി ഹിന്ദു, ഹിന്ദി സംസാരിക്കുന്ന ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളിൽ നിന്നാണ് വോട്ടർമാരെ നീക്കം ചെയ്യുന്നത്.
കൃഷ്ണനഗർ, ബാഗ്ദ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പരാതികൾ വന്നത് .ബംഗ്ലാദേശികളല്ലെന്ന് തെളിയിക്കാൻ ഹിന്ദു വോട്ടർമാരോട് ആവശ്യപ്പെടുന്നുണ്ട്. മമത ഭരണത്തിൽ മനം മടുത്ത് ബംഗാളിൽ ഹിന്ദുക്കൾ സംഘടിക്കാൻ തുടങ്ങിയതിനു പിന്നാലെയാണ് മമതയുടെ ഈ പുതിയ നീക്കം . തന്നെ പുറത്താക്കുമെന്ന ഭയത്താലാണ് മമത ഈ തന്ത്രം നടപ്പാക്കുന്നതെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: