ചെന്നൈ: സ്റ്റാലിൻ സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച യൂട്യൂബർ സാവുക്കു ശങ്കറിന്റെ വീടിന് നേരെ ആക്രമണം. ശുചീകരണ തൊഴിലാളികളായി വേഷമിട്ട അക്രമികൾ വീടിനുള്ളിലേക്ക് അതിക്രമിച്ച് കടക്കുകയും അടുക്കളയിലും കിടപ്പുമുറിയിലും മലിനജലം ഒഴുക്കുകയായിരുന്നു. സ്റ്റാലിന്റെ ഭരണത്തിൽ അഴുക്കുചാലുകൾ വൃത്തിയാക്കുന്നതിനുള്ള യന്ത്രങ്ങൾ അനുവദിച്ചതിൽ അഴിമതി നടന്നുവെന്ന സാവുക്കു ശങ്കറിന്റെ പരാമർശത്തോടുള്ള പ്രതികരണമാണ് ആക്രമണം.
താൻ ഇല്ലാതിരുന്ന സമയത്താണ് വീട്ടിൽ ആക്രമണം നടന്നതെന്നും, ഈ സമയം അമ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂവെന്നും സാവുക്കു ശങ്കർ പറഞ്ഞു. അക്രമികൾ പിന്നീട് വീഡിയോകോളിലൂടെ തന്നെ ഭീഷണിപ്പെടുത്തിയെന്നും, പോലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും അക്രമികൾ മണിക്കുറുകളോളം സ്ഥലത്ത് തുടരുന്നുവെന്നും പ്രതിഷേധ പ്രകടനം നടത്തിയെന്നും സാവുക്കു എക്സിൽ പോസ്റ്റു ചെയ്ത വീഡിയോയിൽ പറയുന്നു.
ആക്രമണത്തിൽ പോലീസിന് പങ്കുണ്ടെന്ന് സാവുക്കു ശങ്കർ ആരോപിച്ചു. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഒരു ബസിലാണ് അക്രമികൾ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ വാഹനത്തിന് നേരെ കല്ലെറിഞ്ഞതായി റിപ്പോർട്ടുണ്ട്. പിൻ വാതിലിലൂടെയാണ് അക്രമികൾ വീടിനുള്ളിൽ കടന്നതെന്നും പോലീസിനെ വിവരം അറിയിച്ചപ്പോൾ ഒരു സബ് ഇൻസ്‌പെക്ടറും ഒരു കോൺസ്റ്റബിളും മാത്രമാണ് സ്ഥലത്തെത്തിയതെന്നും സാവുക്കു പറയുന്നു. വിവാദപരമായ അഭിപ്രായങ്ങൾക്ക് പേരുകേട്ട തമിഴ് യൂട്യൂബറാണ് സവുക്കു ശങ്കർ.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ, പ്രവേശന കവാടത്തിലും പരിസരത്തും അതിക്രമിച്ചു കയറിയവർ മലിനജലം ഒഴിക്കുന്നത് കാണാം.
என் வீட்டில் தாக்குதல் நடத்தி, என் தாயை மிரட்டும் காட்சியை Facebook live போட்டுள்ளார் @SPK_TNCC ஆதரவாளர் வாணிஶ்ரீ விஜயகுமார் https://t.co/lYAfNsE4fT pic.twitter.com/PLkrEi2vCG
— Savukku Shankar (@SavukkuOfficial) March 24, 2025
പ്രതികരിക്കാൻ ഇവിടെ എഴുതുക: