മുംബൈ : നാഗ്പൂർ കലാപത്തിന്റെ സൂത്രധാരൻ ഫഹീം ഖാന്റെ വസതി സർക്കാർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി. ഫഹീമിനും മറ്റ് ആറ് പേർക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു.
നാഗ്പൂരിലെ യശോധര നഗറിലെ സഞ്ജയ് ബാഗ് കോളനിയിൽ ഫഹീം ഖാനുണ്ടായിരുന്ന വീടാണ് നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ പൊളിച്ചത്. പണിയുമ്പോൾ കെട്ടിട പ്ലാനിൽ ഒരു പിഴവ് സംഭവിച്ചിട്ടുണ്ടെന്നും മുനിസിപ്പൽ കോർപ്പറേഷൻ പറഞ്ഞു. ഈ വീട് ഫഹീമിന്റെ ഭാര്യയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കയ്യേറ്റം നീക്കം ചെയ്യാൻ ഭരണകൂടം ഫഹീം ഖാന് 24 മണിക്കൂർ സമയം നൽകി. എന്നാൽ ഈ സമയത്ത് അദ്ദേഹം കയ്യേറ്റം നീക്കം ചെയ്തില്ല. 24 മണിക്കൂർ കഴിഞ്ഞപ്പോൾ, നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ സംഘം വീടിന് നേരെ ബുൾഡോസർ നടപടിയെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: