തിരുവനന്തപുരം: വെള്ളായണി കായലിലേക്കും പൊന്നുമംഗലം പാടശേഖരങ്ങളിലേക്കും അറവ് മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നതിനെതിരെ നേമം നഗരസഭ സോണല്‍ ഓഫിസിന് മുമ്പില്‍ കുട്ട ഉപവാസം നടത്തും. വെള്ളായണി പൊന്നുമംഗലം കാര്‍ഷിക ജലാശയ സംരക്ഷണ സമിതിയുടെ അഭിമുഖ്യത്തില്‍ വെള്ളായണി ക്ഷേത്ര മൈതനാത്ത് ചേര്‍ന്ന പ്രതിക്ഷേധ സംഗമത്തിലാണ് തീരുമാനം.
പാപ്പനംകോട് പ്രദേശത്ത് വീഡിയോ പ്രദര്‍ശനവും നടത്തും. കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോമശേഖരന്‍ നായര്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. പൊന്നുമംഗലം വാര്‍ഡിലെ അറവ് മാലിന്യങ്ങളും ഡ്രെയിനേജ് മാലിന്യങ്ങളും തോട്ടിലൂടെ കായിലില്‍ ഒഴുക്കി വിടുന്നതില്‍ പ്രതിക്ഷേധിച്ച കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് ഐക്യകണേ്ഠന പ്രമേയം പാസാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളായണിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുകേന്ദ്രങ്ങള്‍ അടച്ച് പുട്ടണമെന്ന് നഗരസഭ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി നേതാവ്എം.ആര് ഗോപന് ആവശ്യപ്പെട്ടു.
റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാന്‍സ് പ്രസിഡന്റ് മണ്ണാങ്ങല് രാമചന്ദ്രന് അധ്യക്ഷനായി. കവി മഞ്ചു വെള്ളായണി, പരിസ്ഥിതി പ്രവര്ത്തകന് വെങ്ങാനൂര്‍ അനില്‍, കാര്‍ഷിക ജലാശയ സംരക്ഷണ സമിതി പ്രസിഡന്റ് ബിജു ചിന്നത്തില്‍, ദീനദയാല്‍ സാംസ്കാരിക സമിതി ചെയര്മാന് ശാന്തിവിള വിനോദ,് കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റൂമാരായ ചന്ദുകൃഷ്ണ, അഡ്വ.ഉദയകുമാര്‍, വെളളായണി വാര്‍ഡ് മെമ്പര്‍ ആതിര, സിപിഐ നേമം മണ്ഡലം സെക്രട്ടറി പാപ്പനംകോട് അജയന്, തെന്നൂര്‍ അജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: