ജനീവ : പാകിസ്ഥാനിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും നേരിടുന്ന കൊടിയ പീഡനങ്ങളെ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ അവതരിപ്പിച്ച് ഇന്ത്യ.
കഴിഞ്ഞ ദിവസങ്ങളിലായി ജനീവയിൽ നടന്ന യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 58-ാമത് സെഷനിലാണ് ഇന്ത്യയുടെ പ്രതിനിധി ജാവേദ് ബെയ്ഗ് പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന കാര്യങ്ങൾ അക്കമിട്ട് നിരത്തിയത്.
പാകിസ്ഥാനിലെ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും അവസ്ഥ ഭയാനകമാണെന്ന് അദ്ദേഹം പറഞ്ഞു. ജാവേദ് ബെയ്ഗ് സോഷ്യൽ മീഡിയയിൽ തന്റെ സംഭാഷണം പോസ്റ്റ് ചെയ്തിട്ടുണ്ട്. പാകിസ്ഥാനിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും അക്രമം, പീഡനം, നിർബന്ധിത മതപരിവർത്തനം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം പോലും നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ രണ്ട് സമുദായങ്ങളും ന്യൂനപക്ഷമാണ്, അവർ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 3% മാത്രമാണ്. ഈ സാഹചര്യത്തിൽ പള്ളികളും ക്ഷേത്രങ്ങളും നശിപ്പിക്കുന്ന സംഭവങ്ങൾ പതിവായി നടക്കുന്നുണ്ട്. യുവതികളെ തട്ടിക്കൊണ്ടുപോയി മുസ്ലീങ്ങളുമായി നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നു. എന്നാൽ അന്താരാഷ്‌ട്ര ക്രിസ്ത്യൻ സമൂഹം ഇതിനെക്കുറിച്ച് മൗനം പാലിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനു പുറമെ ബ്രസീൽ, യുഎസ്, റഷ്യ എന്നിവയുൾപ്പെടെ ലോകത്തിലെ 157 രാജ്യങ്ങളിൽ ഒന്ന് പോലും പാകിസ്ഥാനിലെ ക്രിസ്ത്യാനികൾ നേരിടുന്ന പീഡന വിഷയം ഒരു സാമൂഹിക വേദിയിലും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: