ബെംഗളൂരു: ഭാരതത്തിന്റെ ആഗോള ദൗത്യമായ ലോകസമാധാനവും ഐശ്വര്യവും കൈവരിക്കാന്‍ സുസംഘടിത ഹിന്ദുസമാജത്തെ സജ്ജമാക്കുമെന്ന് പ്രഖ്യാപിച്ച് മൂന്ന് ദിവസമായി ബെംഗളൂരുവിലെ ചെന്നനഹള്ളി ജനസേവ വിദ്യാകേന്ദ്രത്തില്‍ ചേര്‍ന്ന അഖില ഭാരതീയ പ്രതിനിധിസഭ സമാപിച്ചു.
സമ്പന്നമായ പാരമ്പര്യങ്ങളുള്ള പുരാതന സംസ്‌കാരമാണ് ഭാരതത്തിനുള്ളത്. ഐക്യമുള്ള ലോകം സൃഷ്ടിക്കുന്നതിനുള്ള അനുഭവജ്ഞാനവുമുണ്ട്. എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുകയും അവയ്‌ക്കിടയില്‍ ഐക്യബോധവും സമാധാനവും ഉറപ്പാക്കുകയും ചെയ്യുന്ന ഭാരതീയചിന്ത ലോകം ഇന്ന് നേരിടുന്ന നിരവധി വെല്ലുവിളികള്‍ക്ക് പരിഹാരമാണ്.
ധര്‍മത്തില്‍ അധിഷ്ഠിതമായതും ആത്മവിശ്വാസം നിറഞ്ഞതും സംഘടിതവുമായ ഒരു ജീവിതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഹിന്ദു സമൂഹത്തിന് അതിന്റെ ആഗോള ഉത്തരവാദിത്തം ഫലപ്രദമായി നിറവേറ്റാന്‍ കഴിയൂ എന്ന് സംഘം വിശ്വസിക്കുന്നു. അതുകൊണ്ട്, എല്ലാത്തരം വിവേചനങ്ങളും നിരാകരിച്ച്, പരിസ്ഥിതി സൗഹൃദ ജീവിതശൈലിയില്‍ അധിഷ്ഠിതമായ മൂല്യാധിഷ്ഠിത കുടുംബങ്ങളെ പ്രോത്സാഹിപ്പിച്ച്, നിസ്വാര്‍ത്ഥവും പൗരധര്‍മത്തില്‍ പ്രതിജ്ഞാബദ്ധവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ സംഘപ്രവര്‍ത്തകര്‍ പ്രതിജ്ഞാബദ്ധരാണ്. ശക്തമായ ഒരു ദേശീയ ജീവിതം കെട്ടിപ്പടുത്ത്, ഭൗതികമായ സമൃദ്ധവും ആത്മീയത നിറഞ്ഞതും വെല്ലുവിളികള്‍ ലഘൂകരിക്കുന്നതും, സമൂഹത്തിന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനും അതിലൂടെ സാധിക്കും എന്നും പ്രതിനിധിസഭ വിലയിരുത്തി. ശതാബ്ദിയില്‍ അത്തരത്തില്‍ സമൂഹത്തിലെ മുഴുവന്‍ സജ്ജന ശക്തിയേയും സമന്വയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് പ്രതിനിധിസഭ അവതരിപ്പിച്ച സങ്കല്പപത്രം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: