തിരുവനന്തപുരം: ദേവസ്വം ബോര്ഡുകള് രാഷ്ട്രീയക്കാരുടെ സുഖവാസ കേന്ദ്രങ്ങളാകുന്നതായി മഹാമണ്ഡലേശ്വര് സ്വാമി ആനന്ദവനം ഭാരതി മഹാരാജ്. ഒരു ചന്ദനക്കുറി പോലും തൊടാത്തവരാണ് ക്ഷേത്രത്തിലെ പ്രസിഡന്റും മെംബര്മാരുമൊക്കെ. ക്ഷേത്രങ്ങളില് നടക്കാന് പാടില്ലാത്തത് നടക്കുന്നത് രാഷ്ട്രീയക്കാര് ഭരിക്കുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വെങ്ങാനൂര് പൗര്ണമിക്കാവ് ക്ഷേത്രത്തില് ദര്ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംന്യാസികള്ക്ക് ക്ഷേത്രങ്ങളില് ചെല്ലുന്നതിന് നിയന്ത്രണങ്ങള് വയ്ക്കുന്നു. അടിസ്ഥാന സൗകര്യങ്ങളൊരുക്കാന് പോലും ക്ഷേത്രം ഭരിക്കുന്നവര് താത്പര്യപ്പെടുന്നില്ല. എന്നാല് മറ്റ് സംസ്ഥാനങ്ങളില് അങ്ങനെയല്ല. കേരളത്തിലെ ഹൈന്ദവ ആഘോഷങ്ങള്ക്കെതിരേ വ്യാപക പ്രചാരണങ്ങളാണ് നടക്കുന്നത്. ധര്മത്തിന്റെ കൂടിച്ചേരലുകളെ നശിപ്പിക്കാന് ലക്ഷ്യമിട്ടാണ് പ്രചാരണങ്ങളെന്നും സ്വാമി തുടര്ന്നു. കുംഭമേള ആരംഭിച്ചപ്പോള് തന്നെ വലിയ പ്രചാരണങ്ങളുണ്ടായി. കുംഭമേളയെ ആക്രമിക്കുന്നത് ധര്മത്തെ ആക്രമിക്കുന്നതിനു തുല്യമാണ്. ഉത്തരേന്ത്യയില് ദീപാവലി വരുമ്പോള് വായു മലിനീകരണത്തെക്കുറിച്ച് വ്യാപക പ്രചാരണമുണ്ട്. ഹൈന്ദവ ആഘോഷങ്ങള് തര്ക്കാന് ശ്രമിക്കുന്നു. ദക്ഷിണ ഭാരതത്തില് ഹൈന്ദവര് നേരിടുന്ന വെല്ലുവിളികള് ഒഴിവാക്കാന് കര്മ പരിപാടികള് രൂപീകരിക്കും. കേരളമടക്കമുള്ള ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളില് ജുനാ ആഖാഡയുടെ പ്രവര്ത്തനങ്ങള് വ്യാപിപ്പിക്കുമെന്നും ആനന്ദവനം ഭാരതി മഹാരാജ് കൂട്ടിച്ചേര്ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: