മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണം അവസാനിപ്പിച്ചു. സുശാന്ത് സിങ്ങിന്റെ മരണത്തിന് പിന്നില്‍ എന്തെങ്കിലും ദുരൂഹതയുണ്ടെന്ന് സ്ഥാപിക്കാന്‍ മാത്രമുള്ള തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് നിഗമനത്തിലാണ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ മുംബൈ കോടതിയില്‍ സമര്‍പ്പിച്ചത്.
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. സുശാന്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് മുംബൈ പൊലീസ് ആദ്യം നിഗമനത്തിൽ എത്തിയിരുന്നെങ്കിലും അന്വേഷണത്തിൽ അട്ടമിറിയുണ്ടായെന്ന് സുശാന്തിന്റെ കുടുംബത്തിന്റെ ആരോപണത്തെത്തുടർന്ന് കേസ് കൈമാറുകയായിരുന്നു. ആദ്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) എന്നീ ഏജൻസികളും കേസ് അന്വേഷിച്ചിരുന്നു. പിന്നീടാണ് കേസ് സി ബി ഐക്ക് കൈമാറിയത്.
2020 ജൂൺ 14 ന് മുംബൈയിലെ ബാന്ദ്രയിലുള്ള ഫ്ലാറ്റിൽ സുശാന്ത് സിംഗ് രജ്പുതിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വിഷാദമാകാമെന്നാണ് പ്രാഥമിക നിഗമനം. സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തില്ല.
സുശാന്ത് രജ്പുതിന്റെ പിതാവ്,സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസും, സുശാന്തിന്റെ കുടുംബത്തിനെതിരെ റിയാ ചക്രവർത്തി ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസും ചേർത്ത ഈ രണ്ട് കേസുകളിലാണ് ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: