ലക്നൗ : സംഭാലിനെ പ്രശസ്തമായ ഹിന്ദു തീർത്ഥാടന കേന്ദ്രമാക്കാനുള്ള നീക്കങ്ങളുമായി യോഗി സർക്കാർ . കഴിഞ്ഞ വർഷം ഷാഹി ജുമാ മസ്ജിദ് സർവേയ്‌ക്കിടെ നടന്ന അക്രമങ്ങളെ തുടർന്ന് ഉത്തർപ്രദേശിലെ സംഭാൽ ജില്ല വാർത്തകളിൽ ഇടം നേടിയിരുന്നു .
ഇപ്പോൾ ജില്ലയിലെ മുസ്ലീം ആധിപത്യമുള്ള സരായ് തരീൻ പ്രദേശത്തെ മൊഹല്ല ദർബാറിൽ ഭരണകൂടം അടുത്തിടെ കണ്ടെത്തിയ പുരാതനമായ കിണർ വൃത്തിയാക്കുകയാണ് . പുരാതന ഹിന്ദു ഗ്രന്ഥങ്ങളിൽ ഈ കിണറിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടെന്നും ഹിന്ദു മതത്തിൽ ഇതിന് വലിയ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി യോഗി തന്നെ പറഞ്ഞിരുന്നു.
മുൻപ് മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞ ഇടമായിരുന്നു ഇത് . ഈ കിണറ്റിലെ വെള്ളത്തിൽ കുളിക്കുന്നത് എല്ലാ ആഗ്രഹങ്ങളും നിറവേറ്റുമെന്നും ഹിന്ദു മതവിശ്വാസികൾ വിശ്വസിക്കുന്നു. ഹിന്ദു മതത്തിൽ ഈ കിണറിനുള്ള പ്രാധാന്യം കണക്കിലെടുത്ത്, മുനിസിപ്പൽ സംഘം ഈ കിണർ വൃത്തിയാക്കുന്നുണ്ട് .
ഹിന്ദു ഗ്രന്ഥങ്ങളിൽ സംഭലിനെക്കുറിച്ച് പരാമർശമുണ്ടെന്നും അവിടെ 68 പുണ്യസ്ഥലങ്ങളും 19 കിണറുകളും ഉണ്ടെന്നും ഹിന്ദുവിശ്വാസികൾ പറയുന്നു.അവയിൽ ചതുർമുഖ കിണർ, ധർമ്മ കിണർ, അകർമ മോചന കിണർ, മൃത്യു കിണർ, ഭഗീരഥ കിണർ എന്നിവ ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: