കാട്ടാക്കട: രണ്ടും മൂന്നും ക്ലാസുകാരായ ഒന്‍പതോളം കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ അറബി അധ്യാപകനെ തൊടാനാകാതെ പോലീസ്. പൂവച്ചല്‍ പേഴുംമൂടിലെ എല്‍പി സ്കൂളില്‍ നിന്ന് കഴിഞ്ഞയാഴ്ച ബാലക്ഷേമ സമിതി (സിഡബ്ല്യുസി)ക്ക് രഹസ്യമായി ലഭിച്ച വിവരത്തെ തുടര്‍ന്ന് സ്കൂളിലെ കുട്ടികളെ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് എട്ടിലധികം കുട്ടികളെ അറബിക് അധ്യാപകനായ അന്‍സാരി പീഡിപ്പിച്ചതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ആറ് കുട്ടികളുടെ മാതാപിതാക്കള്‍ കാട്ടാക്കട പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പോലീസ് കേസെടുത്ത് പ്രതിക്കായി തിരച്ചില്‍ തുടരുന്നു.
കൊല്ലം കുണ്ടറ സ്വദേശിയായ അന്‍സാരി നാട്ടിലേക്ക് കടന്നതായാണ് പോലീസിന്റെ നിഗമനം. അന്‍സാരി പേഴുംമൂട് സ്കൂളിനടുത്തായി വീടും സ്ഥലവും വാങ്ങി സ്ഥിരം താമസമാക്കിയിരുന്നു. സ്കൂളിലെ രക്ഷകര്‍ത്താവായ യുവതിയുമായുണ്ടായ അവിഹിതം കാരണം സ്കൂളിലെത്തി നാട്ടുകാര്‍ പ്രശ്നങ്ങളുണ്ടാക്കിയതിനെ തുടര്‍ന്ന് ഇയാളെ കുറച്ചു നാളായി സ്കൂളില്‍ നിന്ന് പുറത്ത് നിര്‍ത്തിയിരിന്നു. തുടര്‍ന്ന് ജോലിയില്‍ പ്രവേശിച്ച് ദിവസങ്ങള്‍ക്കകമാണ് പീഡനവിവരം പുറത്തുവരുന്നത്.
ചൈല്‍ഡ് ലൈന്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മജിസ്ട്രേറ്റ് എന്നിവര്‍ സ്കൂളിലെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. സിഡബ്ല്യുസി, ബാലാവകാശ കമ്മിഷന്, പോലീസ് എന്നിവിടങ്ങളില്‍ നിരവധി പരാതികളെത്തിയിട്ടുണ്ട്. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് (കെഎടിഎഫ്) എന്ന സംസ്ഥാനതല അറബി അധ്യാപക സംഘടനയുടെ കാട്ടാക്കട ഉപജില്ലാ നേതാവാണ് അന്‍സാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: