ഇടുക്കി: തൊടുപുഴയിൽ നിന്ന് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. കാറ്ററിംഗ് ഗോഡൗണിലെ മാന്‍ഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് മൃതദേഹമുള്ള സ്ഥലത്തേക്ക് എത്തിയത്.
ബിജുവിന്റെ മുന്‍ ബിസിനസ് പങ്കാളിയും രണ്ട് ക്വട്ടേഷന്‍ സംഘാംഗങ്ങളുമാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. വ്യാഴാഴ്ച പുലർച്ചെയാണ് വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ കാണാതാവുന്നത്. പിന്നീട് കാണാതായെന്ന പരാതിയുമായി ബന്ധുക്കൾ തൊടുപുഴ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടയിലാണ് കലയന്താനിയിലേക്കുള്ള ഗോഡൗണിലേക്ക് പോലീസിന്റെ അന്വേഷണം ചെന്നെത്തിയത്.
എറണാകുളത്ത് നിന്ന് കാപ്പ ചുമത്തിയ പ്രതിയെ പിടികൂടുന്നതിനിടയിലാണ് മറ്റ് മൂന്ന് പേരെക്കൂടി പോലീസ് കാണുന്നത്. പിന്നീട് നടത്തിയ ചോദ്യംചെയ്യലിലാണ് ഇവർ കഴിഞ്ഞ ദിവസം കാണാതായ ബിജുവിനെ തട്ടിക്കൊണ്ടുപോയെന്നുള്ള കാര്യം പോലീസിനോട് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: