ബറേലി : ‘ഛാവ’ എന്ന സിനിമ പുറത്തിറങ്ങിയതിനുശേഷം മുഗൾ ഭരണാധികാരിയായിരുന്ന ഒറംഗസേബിന്റെ ക്രൂരതയുടെ യഥാർത്ഥ നേർച്ചിത്രമാണ് രാജ്യത്തെ ജനങ്ങൾക്ക് കാണാനായത്. എന്നാൽ ഇപ്പോഴിത സത്യം ജനങ്ങൾ തിരിച്ചറിയുന്നതിൽ വിറളിപൂണ്ട് സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് അഖിലേന്ത്യാ മുസ്ലിം ജമാഅത്ത് (എഐഎംഐഎം) പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി. ഇക്കാര്യം ആവശ്യപ്പെട്ട് ഷഹാബുദ്ദീൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചു.
ഛാവ എന്ന സിനിമയിൽ, മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ കഥാപാത്രത്തെ ഹിന്ദു വിരുദ്ധനായി ചിത്രീകരിച്ച് ഹിന്ദു യുവാക്കളെ പ്രകോപിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ഹിന്ദു സംഘടനകളുടെ നേതാക്കൾ വിവിധ സ്ഥലങ്ങളിൽ ചക്രവർത്തി ഔറംഗസേബിനെക്കുറിച്ച് വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നത്. ഇത് കലാപത്തിലേക്ക് നയിക്കുന്നുവെന്ന് ഷഹാബുദ്ദീൻ കത്തിൽ പറഞ്ഞു.
കൂടാതെ നാഗ്പൂരിലെ കലാപത്തിന് കാരണം ഈ ചിത്രമാണെന്നും ഷഹാബുദ്ദീൻ റസ്വി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് അയച്ച കത്തിൽ പരാമർശിക്കുന്നുണ്ട്. ചിത്രം നിരോധിക്കണമെന്നും ഛാവയുടെ എഴുത്തുകാരനും സംവിധായകനും നിർമ്മാതാവിനുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇയാൾ കത്തിൽ ആവശ്യപ്പെട്ടു.
കൂടാതെ ഇന്ത്യയിലെ മുസ്ലീങ്ങൾ ഔറംഗസീബിനെ തങ്ങളുടെ ആരാധനാപാത്രമോ നേതാവോ ആയി കണക്കാക്കുന്നില്ലെന്നും മൗലാന റിസ്‌വി പറഞ്ഞു. ഞങ്ങൾ അദ്ദേഹത്തെ വെറും ഒരു മുഗൾ ഭരണാധികാരിയായി മാത്രമേ കാണുന്നുള്ളൂവെന്നും മൗലാന പറഞ്ഞു. എന്നാൽ മുഗൾ ഭരണാധികാരിയെ തള്ളിപ്പറയാനോ അക്രമണകാരിയുടെ ക്രൂരതയെപ്പറ്റിയോ ഇയാൾ പരാമർശിച്ചില്ല.
അതേ സമയം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റമദാൻ മാസത്തിൽ ക്രിക്കറ്റർ മുഹമ്മദ് ഷമിയുടെ മകൾ വ്രതം അനുഷ്ഠിക്കാത്തതിനും ഹോളി കളിച്ചതിനെയും വിമർശിച്ച് മൗലാന റസ്വി രംഗത്തെത്തിയിരുന്നു. കൂടാതെ മഹാ കുംഭമേള ഭൂമി വഖഫ് സ്വത്താണെന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്തെത്തിയതും ഇതേ മൗലാന തന്നെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: