Education

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഐഎസ്ആര്‍ഒ ‘യുവിക’ പ്രോഗ്രാം മേയ് 19 മുതല്‍ 30 വരെ

Published by

മാര്‍ച്ച് 23 വരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം
കുട്ടികളില്‍ ബഹിരാകാശ ശാസ്ത്രാവബോധം വളര്‍ത്തുകയാണ് ലക്ഷ്യം.
വിശദവിവരങ്ങള്‍ക്ക് https://jigyasa.iirs.gov.in/yuvika

ഐഎസ്ആര്‍ഒ മേയ് 19 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന യുവിക-യങ് സയന്റിസ്റ്റ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. കുട്ടികളില്‍ ബഹിരാകാശ ശാസ്ത്ര-സാങ്കേതികവബോധം വളര്‍ത്തുക,സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ്, (സ്റ്റെം) ഗവേഷണാധിഷ്ഠിത വിദ്യാഭ്യാസത്തിലേക്കും കരിയറിലേക്കും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുക മുതലായ ലക്ഷ്യത്തോടെയാണ് പ്രോഗ്രാം ആസൂത്രണം ചെയ്തിട്ടുള്ളത്.

യുവിക പ്രോഗ്രാമിന്റെ വിവരങ്ങള്‍ https://jigyasa.iirs.gov.in /yuvika ല്‍ ലഭ്യമാണ്. താല്‍പ്പര്യമുള്ളവര്‍ക്ക് മാര്‍ച്ച് 23 വരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം. തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.

വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വിഎസ്എസ്‌സി) തിരുവനന്തപുരം, സതീഷ്ധവാന്‍ സ്‌പേസ് സെന്റര്‍ ശ്രീഹരിക്കോട്ട, യുആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍ ബെംഗളൂരു, സ്‌പേസ് ആപ്ലിക്കേഷന്‍സ് സെന്റര്‍ അഹമ്മദാബാദ്, നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ ഹൈദ്രബാദ്, നോര്‍ത്ത്-ഈസ്റ്റേണ്‍ സ്‌പേസ് ആപ്ലിക്കേഷന്‍സ് സെന്റര്‍ ഷില്ലോങ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിമോട്ട് സെന്‍സിങ് ഡറാഡൂണ്‍ എന്നിവിടങ്ങളിലാണ് പഠന-പരിശീലന ക്ലാസുകള്‍ നടത്തുക.

തെരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക ഏപ്രില്‍ 7 ന് പ്രസിദ്ധപ്പെടുത്തും. ഇ-മെയിലില്‍ ഐഎസ്ആര്‍ഒയുടെ അറിയിപ്പ് ലഭിക്കുന്നവര്‍ മേയ് 18 ന് ബന്ധപ്പെട്ട സെന്ററില്‍ ഹാജരാകണം. യാത്രാക്കൂലി (ട്രെയിന്‍/വോള്‍വോ ഫെയര്‍), ലോഡ്ജിങ്, ബോര്‍ഡിങ്, കോഴ്‌സ് മെറ്റീരിയല്‍ മുതലായ മുഴുവന്‍ ചെലവുകളും ഐഎസ്ആര്‍ഒ വഹിക്കും. അന്വേഷണങ്ങള്‍ക്ക് yuvika@isro.gov.in എന്ന ഇ-മെയിലില്‍ ബന്ധപ്പെടാവുന്നതാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by