Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഹിന്ദു വിരുദ്ധതയ്‌ക്കു സര്‍ക്കാര്‍ ലൈസന്‍സോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2025, 11:44 am IST
in Editorial

ഇരട്ടത്താപ്പാണ് കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ മുഖമുദ്ര. പാര്‍ട്ടി താത്പര്യം അടിസ്ഥാനമാക്കി ജനങ്ങളെ തങ്ങള്‍ക്ക് അഭിമതരും അനഭിമതരുമായി വേര്‍തിരിച്ച് രണ്ടുതരം നീതിയും പരിഗണനയുമാണ് നടപ്പാക്കി വരുന്നത്. ഇടതുപക്ഷം അധികാരത്തിലെത്തുമ്പോഴൊക്കെ ഇതുതന്നെയാണ് സംഭവിക്കാറുള്ളതെങ്കിലും ഇന്നത്തെ ഭരണ സംവിധാനത്തില്‍ അത് കൂടുതല്‍ കടുത്ത അവസ്ഥയില്‍ എത്തിനില്‍ക്കുന്നു. തെരഞ്ഞെടുപ്പു വിജയം ആജീവനാന്ത ഭരണത്തിനുള്ള അധികാരമല്ല തരുന്നതെന്നും ഓരോ തെരഞ്ഞെടുപ്പും അഞ്ചുകൊല്ലത്തെ ഭരണകര്‍ത്താക്കളെയാണ് തീരുമാനിക്കുന്നതെന്നും സിപിഎമ്മും സര്‍ക്കാരും മറന്നു പോയെന്നു തോന്നുന്നു. ഇഷ്ടക്കാരെ തഴുകിയും മറ്റുള്ളവരെ ഞെരിച്ചും തന്‍കാര്യം നോക്കുന്ന ഗൂഢസംഘമായി ഇവിടുത്തെ ഭരണ സംവിധാനം മാറിയിരിക്കുന്നു. ജനക്ഷേമമല്ല, പാര്‍ട്ടി ക്ഷേമമാണ് സര്‍ക്കാരിനു പ്രധാനം. അതിന്റെ ഏറ്റവും വികൃതമായ മുഖം പുറത്തുവന്ന സംഭവമാണ് ഏതാനുംനാള്‍ മുന്‍പ് ഗുരുവായൂരില്‍ ഉണ്ടായത്.

ഇരട്ടത്താപ്പ് തന്നെയാണ് ഗുരുവായൂരിലെ തുളസിത്തറ വിവാദത്തില്‍ സര്‍ക്കാരും പൊലീസും കാണിച്ചതും തുടര്‍ന്നും കൈക്കൊണ്ടു പോരുന്നതും. അതിനെയാണ് ഹൈക്കോടതി കഴിഞ്ഞദിവസം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ഹൈക്കോടതിയുടെ ഇത്തരം വിമര്‍ശനങ്ങള്‍ പുതിയതല്ല. പല വിഷയങ്ങളിലും കോടതിക്ക് അതു ചെയ്യേണ്ടിവന്നിട്ടുണ്ട്. വിമര്‍ശിക്കുകമാത്രമല്ല, എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നതിനും വ്യക്തമായ നിര്‍ദേശങ്ങളും കോടതിയുടെ പരാമര്‍ശങ്ങളില്‍ ഉണ്ടാകാറുണ്ട്. പക്ഷേ, അതൊന്നും തങ്ങള്‍ക്കു ബാധകമല്ല എന്ന മട്ടിലാണ് സര്‍ക്കാരിന്റെ പോക്ക്. എല്ലാത്തിനും മുകളിലാണു തങ്ങളെന്ന ധാര്‍ഷ്ട്യമാണ് ഭരിക്കുന്നവര്‍ക്ക്. പവിത്ര ഇടമായി ഹൈന്ദവ വിശ്വാസികള്‍ കരുതുന്ന സ്ഥലമാണ് ഗുരുവായൂര്‍. അത്രതന്നെ പവിത്രമാണ് ഹൈന്ദവര്‍ക്ക് തുളസിയും തുളസിത്തറയും. ഇവ രണ്ടുമാണ് അവിടെ അപമാനിക്കപ്പെട്ടത്. ഗുരുവായൂരിലെ ഒരു തുളസിത്തറയില്‍, പറയാനും എഴുതാനും അറപ്പു തോന്നുന്ന പ്രവൃത്തികള്‍ ചെയ്ത അബ്ദുല്‍ ഹക്കിം എന്ന ഹോട്ടലുടമയെ സംരക്ഷിക്കാനും, അയാളുടെ പ്രവൃത്തി പൊതുശ്രദ്ധയില്‍ കൊണ്ടുവന്ന ആര്‍. ശ്രീരാജിനെ പ്രതിയാക്കാനും പൊലീസ് കാണിച്ച ഉത്സാഹം കാര്യങ്ങളുടെ പോക്ക് എങ്ങനെയെന്ന് അന്നേ വ്യക്തമാക്കിയിരുന്നു. സംഭവത്തിന്റെ വീഡിയോ നവമാധ്യത്തില്‍ പോസ്റ്റ് ചെയ്തു എന്നതിന്റെ പേരിലാണ് ശ്രീരാജിനെ അറസ്റ്റു ചെയ്തു ജയിലിലടച്ചത്. വൃത്തികേടു കാണിച്ചയാളെ, മനോരോഗി എന്ന വിശേഷണം ചാര്‍ത്തി വെറുതേ വിടുകയും ചെയ്തു.

മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നതാണ് ശ്രീരാജിനെതിരായ കുറ്റം. എങ്കില്‍ ഹൈന്ദവ വികാരം വ്രണപ്പെടുത്തിയ ഹക്കിം എങ്ങനെ കുറ്റക്കാരനല്ലാതായി? അയാളുടെ ആ പ്രവര്‍ത്തിയാണല്ലോ ശ്രീരാജിന്റെ വീഡിയോയ്‌ക്ക് അധാരം. ഹൈന്ദവ വിശ്വാസത്തിനും വികാരത്തിനും ഇടതുപക്ഷ സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ വിലയില്ലെന്ന വ്യക്തമായ പ്രഖ്യാപനമാണ് ഈ നടപടിയിലൂടെ പൊലീസ് നല്‍കിയിരിക്കുന്നത്. ശ്രീരാജിനു ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ നേരത്തെ ജനങ്ങളും ഉന്നയിച്ച സംശയങ്ങളാണ്. ഹക്കിം മനോരോഗിയാണെന്നു തോന്നുന്നില്ലെന്നു നിരീക്ഷച്ച കോടതി, അഥവാ മനോരോഗിയാണെങ്കില്‍ അത്തരമൊരാള്‍ക്കു ഹോട്ടല്‍ നടത്താന്‍ എങ്ങനെ അനുവാദം കിട്ടി എന്ന ചോദ്യം ഉന്നയിക്കുന്നു. അയാള്‍ എങ്ങനെ വാഹനമോടിക്കുന്നു എന്നും കോടതി ചോദിച്ചു.

ഇതു രണ്ടും സമൂഹത്തിനു ഭീഷണിയാണ്. കൃത്യമായ ചിന്തയില്‍, ഇതിനു രണ്ടിനും ലൈസന്‍സ് നല്‍കിയ ഭരണ സംവിധാനംതന്നെ പ്രതിക്കൂട്ടിലാകേണ്ടതാണ്. പക്ഷേ, ആ തെറ്റിനെ സാധൂകരിക്കുന്ന നിലപാടാണ് ആ വ്യക്തിയെ കുറ്റവിമുക്തനായിക്കണ്ട സര്‍ക്കാരും പൊലീസും ചെയ്തിരിക്കുന്നത്. ഇത് എന്തുതരം നീതിയാണെന്നു ചോദിച്ചിട്ടു കാര്യമില്ല. ഇത് ഇടതുപക്ഷം ഭരിക്കുന്ന കേരളമാണ്. ഇവിടെ ഇതൊക്കെ നടക്കും. ഇവിടെ ഭരണം കയ്യാളുന്നതു സര്‍ക്കാരല്ല, പാര്‍ട്ടിയാണ്. അഭിമതരേയും അനഭിമതരേയും പാര്‍ട്ടി തീരുമാനിക്കും. അതിനനുസരിച്ചു പാര്‍ട്ടിനയം രൂപപ്പെടുത്തും. അതു പാര്‍ട്ടിയുടെ കാര്യം. പക്ഷേ, അപകടകരമായ ഒരു യാഥാര്‍ഥ്യം ഇതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ചില കാര്യങ്ങള്‍, അത് എത്ര നികൃഷ്ടമായാലും, ചെയ്യാന്‍ ചിലര്‍ക്കു സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിരിക്കുകയാണ് ഈ നിലപാടിലൂടെ. പാര്‍ട്ടിക്കും സര്‍ക്കാരിനും അനഭിമതരായ ചിലവിഭാഗങ്ങളുടെ വിശ്വാസത്തേയും ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും ധ്വംസിക്കാനും ആക്രമിക്കാനുമുള്ള ലൈസന്‍സ്, അഭിമതരായ ചിലര്‍ക്കു നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.

Tags: Kerala Governmentanti-Hinduism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

Editorial

ഹിന്ദുക്കളെ കബളിപ്പിക്കാന്‍ മറ്റൊരു മലക്കം മറിച്ചില്‍

Kerala

കോടികളുടെ ഡേറ്റ കച്ചവടം: സര്‍ക്കാര്‍ കോടതി കയറും, സിപിഎമ്മിന് തലവേദന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.