ഐപിഎലിന്റെ ഭാഗമായ പുതിയ ടീമുകളില്‍ ഒന്നാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. നാല് വര്‍ഷം മുമ്പാണ് ടീം ഐപിഎലില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഭാരത വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ആണ് ക്യാപ്റ്റന്‍. 2022-23 സീസണില്‍ കെ.എല്‍. രാഹുലിന് കീഴില്‍ കളിച്ച ടീം അക്കൊല്ലം പ്ലേ ഓഫ് വരെ മുന്നേറിയിരുന്നു. പിന്നീടുള്ള രണ്ട് സീസണുകളിലും കാര്യമായി ശോഭിക്കാന്‍ ടീമിന് സാധിച്ചില്ല.
മുന്‍ ഓസ്ട്രേലിയന്‍ താരം ജസ്റ്റിന് ലാംഗര്‍ ആണ് ടീമിന്റെ പരിശീലകന്. രാഹുലിന് പുറമെ ക്രുണാല്‍ പാണ്ഡ്യ, നിക്കോളാസ് പുറാന് എന്നിവരും ടീമിനെ വിവിധ അവസരങ്ങളില്‍ നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: