കഴിഞ്ഞ ആറ് ദിവസമായി ഡോളറിനെതിരെ രൂപയുടെ മൂല്യം കുതിച്ചുയരുകയാണ്. ഇപ്പോള്‍ ഒരു ഡോളറിന് 86 രൂപ എന്ന നിലയില്‍ വരെ എത്തിയിരിക്കുകയാണ്. ഒരു ഡോളറിന് 87 രൂപ 24 പൈസ എന്ന നിലയിലേക്ക് വരെ താഴ്ന്ന ഇന്ത്യന്‍ രൂപ ഇപ്പോള്‍ ഒരു ഡോളറിന് 86 രൂപ എന്ന നിലയില്‍ എത്തി.
കഴിഞ്ഞ ആറ് ദിവസങ്ങളിലായി ഒരു രൂപ 22 പൈസയോളമാണ് രൂപയുടെ മൂല്യം കയറിയത്.കഴിഞ്ഞ ആറ് മാര്‍ച്ച് 13 മുതല്‍ മാര്‍ച്ച് 21 വെള്ളിയാഴ്ച വരെയുള്ള ആറ് പ്രവര്‍ത്തി ദിവസങ്ങളിലാണ് രൂപയുടെ മൂല്യം കുതിച്ചുയര്‍ന്നത്. യഥാക്രപം 17 പൈസ, 24 പൈസ, 25 പൈസ, 19 പൈസ, ഒരു പൈസ, 36 പൈസ എന്നിങ്ങനെയാണ് രൂപയുടെ മൂല്യം കഴിഞ്ഞ ആറ് ദിവസങ്ങിലായി യഥാക്രമം കയറിയത്.
ഈ ആഴ്ചത്തെ ആറ് ദിവസങ്ങളിലെ രൂപയുടെ കുതിപ്പ് വ്യക്തമാക്കുന്ന ഗ്രാഫ് കാണാം
രൂപയുടെ തുടര്‍ച്ചയായ വീഴ്ചയുടെ പേരില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കും അദ്ദേഹത്തിന്റെ പിണിയാളുകളായ ചില സാമ്പത്തിക വിദഗ്ധര്‍ക്കും വന്‍തിരിച്ചടിയാണ് ഈ ആഴ്ച ഉണ്ടായത്. രൂപയുടെ മൂല്യത്തകര്‍ച്ചയ്‌ക്ക് കാരണം ഇന്ത്യയിലെ സര്‍ക്കാരിന്റെ നയങ്ങളല്ലെന്നും അത് ആഗോള സാഹചര്യങ്ങളാണെന്നുമുള്ള വാദം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ആറ് ദിവസങ്ങളിലായുള്ള രൂപയുടെ കുതിപ്പ്.
വെള്ളിയാഴ്ച മാത്രം 36 പൈസയാണ് രൂപ കയറിയത്. ഡോളറിന്റെ ദുര്‍ബലാവസ്ഥയാണ് ഇന്ത്യന്‍ രൂപയ്‌ക്ക് നേട്ടമായത്. കഴിഞ്ഞ കുറെ മാസങ്ങളായി അസാധാരണമാം വിധം ഡോളര്‍ ശക്തിപ്പെട്ടതാണ് ഇന്ത്യന്‍ രൂപ തകരാന്‍ കാരണമായത്. ഇത് നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്ത പ്രതിഭാസമായതിനാല്‍ ഇതില്‍ കൃത്രിമമായി ഇടപെടല്‍ നടത്തേണ്ടെന്ന് അന്ന് റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ആഗോള സഹാചര്യങ്ങളാല്‍ ഡോളര്‍ സൂചിക താഴ്ന്നു. ഇതിന് പ്രധാനകാരണം ട്രംപിന്റെ വ്യാപാരയുദ്ധത്തിനും ചുങ്കപ്പോരിനും യൂറോപ്പില്‍ നിന്നും ചൈനയില്‍ നിന്നും ശക്തമായ തിരിച്ചടി കിട്ടിയതാണ്.
ഇന്ത്യയുടെ സ്ഥൂല സാമ്പത്തിക കണക്കുകള്‍ മെച്ചപ്പെട്ടതും ഇതിന് ഒരു കാരണമായി പറയുന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി), വിദേശനാണ്യശേഖരം, ഉപഭോക്തൃവിലസൂചിക എന്നിവയിലെ പുരോഗതിയാണ് ഇന്ത്യന്‍ രൂപയുടെ നില അല്‍പം മെച്ചപ്പെടാന്‍ കാരണമായത്. ഇന്ത്യയുടെ ജിഡിപി 6.5 ശതമാനമായി ഉയരുമെന്ന ഐഎംഎഫ് റിപ്പോര്‍ട്ടും ഇന്ത്യ മൂന്നുവര്‍ഷത്തില്‍ ലോകത്തിലെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറുമെന്ന ഫിച്ച് റിപ്പോര്‍ട്ടും രൂപയെ ശക്തിപ്പെടുത്താന്‍ കാരണമായി. ഇന്ത്യയുടെ അടിസ്ഥാനസൗകര്യമേഖലയില്‍ ഉപയോഗിക്കുന്ന എട്ട് അടിസ്ഥാന ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തില്‍ ജനുവരിയില്‍ അഞ്ച് ശതമാനം കുതിപ്പ്. രേഖപ്പെടുത്തിയതും രൂപയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
ബാങ്കുകള്‍ക്ക് രൂപയുടെ ലഭ്യത കൂട്ടുന്നതിനായി റിസര്‍വ്വ് ബാങ്ക് ഡോളര്‍-രൂപ കൈമാറ്റ ലേലം നടത്തിയത് രൂപയെ ശക്തിപ്പെടുത്താന്‍ ഒരു പരിധി വരെ സഹായിച്ചിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക