വാഷിങ്ടൻ ; ഹമാസ് അനുകൂല പ്രചാരണം നടത്തിയതിന്റെ പേരിൽ യുഎസിൽ തടവിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർഥി ബദർ ഖാൻ സൂരി ഹമാസ് നേതാവ് ഇസ്മായിൽ ഹനിയേയ്‌ക്കൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ചിത്രം പുറത്ത്. ഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിലെ മുൻ ഗവേഷണ വിദ്യാർഥിയും ഇപ്പോൾ ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിൽ ഗവേഷകനുമായ സൂരിയെ വെർജീനിയയിലെ വീടിനു സമീപത്തുനിന്നു തിങ്കളാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്.
സൂരിയുടെ ഭാര്യ മാഫിസ് സാലിഹ്, മുതിർന്ന ഹമാസ് ഉപദേഷ്ടാവായ അഹമ്മദ് യൂസഫിന്റെ മകളാണ് . ഇസ്രായേൽ കൊലപ്പെടുത്തിയ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ ഉപദേഷ്ടാവായിരുന്നു അഹമ്മദ് യൂസഫ് . ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസം ബിരുദം നേടിയ മാഫിസ് സാലിഹ് യുഎസ് പൗരയാണ്. ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയിൽ നിന്ന് ബിരുദാനന്തര ബിരുദവും അവർ നേടിയിട്ടുണ്ട്. ഹമാസ് അനുകൂല അൽ ജസീറയിൽ അവർ മുമ്പ് പ്രവർത്തിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
ബദർ ഖാൻ സൂരിയും ഭാര്യ മാഫിസ് സാലിഹയും സോഷ്യൽ മീഡിയ വഴി ഹമാസ് ആശയങ്ങൾ പ്രചരിപ്പിച്ചതിലൂടെ യുഎസ് വിദേശനയത്തിന് അപകടമുണ്ടാക്കിയെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡിഎച്ച്എസ്) ആരോപിച്ചു. ഹിന്ദു വിരുദ്ധ , ഇന്ത്യ വിരുദ്ധ പോസ്റ്റുകളാണ് സൂരി പലപ്പോഴും പങ്ക് വച്ചിരുന്നത് .
ഹിന്ദുക്കൾ തങ്ങളുടെ അപകർഷതാബോധം മൂലം മസ്ജിദുകൾക്ക് മുന്നിൽ നൃത്തം ചെയ്യുന്ന ശീലം പുലർത്തിയിരുന്നുവെന്ന് സൂരി തന്റെ ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു. ഗാസയിൽ കണ്ടെത്തിയ മിസൈലിന്റെ അവശിഷ്ടങ്ങൾ ഇന്ത്യയിൽ നിർമ്മിച്ചതാണെന്ന് ആരോപിക്കുന്ന മറ്റൊരു പോസ്റ്റിൽ ഇന്ത്യയെ ‘വംശഹത്യയ്‌ക്ക് വഴിയൊരുക്കുന്ന രാജ്യം എന്നാണ് സൂരി തന്റെ പോസ്റ്റിൽ വിശേഷിപ്പിച്ചത്.
“പലസ്തീനികളുടെ സഖ്യകക്ഷി എന്ന നിലയിൽ നിന്ന്, ഒരു വംശഹത്യയ്‌ക്ക് വഴിയൊരുക്കുന്നയാളിലേക്ക്. മെയ്ഡ് ഇൻ ഇന്ത്യയ്‌ക്ക്, പലസ്തീൻ കുട്ടികളെ കശാപ്പ് ചെയ്യാൻ ഇസ്രായേലിന് മിസൈലുകൾ വിതരണം ചെയ്യുന്നത് എത്ര അപമാനകരമാണ്. രക്തപ്പണത്തിന് മൂല്യങ്ങളുടെ മാറ്റം. ലജ്ജാകരം” എന്നും സൂരി പോസ്റ്റിൽ പറയുന്നു.
2011-ൽ ഗാസയിലേക്കുള്ള ഒരു അന്താരാഷ്‌ട്ര മാനുഷിക സംഘത്തിന്റെ ഭാഗമായപ്പോഴാണ് ബദർ ഖാൻ സൂരി മാഫിസ് സാലിഹിനെ കണ്ടുമുട്ടിയത്. ആ സമയത്ത് സൂരി ജാമിയ മില്ലിയയിൽ പിഎച്ച്ഡി പഠിക്കുകയായിരുന്നു. ഗാസ സന്ദർശിക്കുന്ന ഗ്രൂപ്പിന്റെ വിവർത്തകനായി മാഫിസ് ജോലി ചെയ്തിരുന്നുവെന്നും, ഇന്ത്യയിലേക്ക് മടങ്ങിയതിനുശേഷം ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അവർ ബന്ധം പുലർത്തി . ഒടുവിൽ അത് വിവാഹത്തിൽ എത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: