കോട്ടയം: കണ്ണുരിലേക്ക് സ്ഥലംമാറ്റം ലഭിച്ച അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ യാത്രയയപ്പ് ദിവസം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ആര്‍ടിഒഎന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ എഎംവി ഐ ഗണേഷ്‌കുമാറാണ് മരിച്ചത്. അടൂര്‍ സ്വദേശിയാണ്. ഏറ്റുമാനൂര്‍ പട്ടിത്താനത്ത് താമസിക്കിക്കുന്ന വീടിന് സമീപമാണ് കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചക്ക് ഗണേഷ് കുമാറിന് തെള്ളകത്തെ ഓഫീസില്‍ യാത്ര അയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു . അതിന് എത്താഞ്ഞതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് കാറില്‍ മരിച്ച നിലയില്‍ കണ്ടത്. ഏറ്റുമാനൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: