India

ചാറ്റ് ജിപിടിയുടെ റെക്കോഡ് തകര്‍ത്ത് സദ് ഗുരുവിന്റെ ധ്യാനിക്കാനുള്ള ആപ്; 10 ലക്ഷം പേര്‍ ആപ് ഡൗണ്‍ലോഡ് ചെയ്തത് വെറും 15 മണിക്കൂറിനുള്ളില്‍

ഏറ്റവും വേഗത്തില്‍ കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ് എന്ന നിലയില്‍ ചാറ്റ് ജിപിടിയുടെ റെക്കോഡ് തകര്‍ത്ത് സദ്ഗുരുവിന്‍റെ ധ്യാനിക്കുന്നതിനുള്ള സൗജന്യ ആപ്. ഏഴ് മിനിറ്റ് നീളുന്ന ശ്വസനരീതികള്‍ പഠിപ്പിക്കുന്ന ഈ സൗജന്യ ആപ് പുറത്തിറക്കി ആദ്യ 15 മണിക്കൂറിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്തത് 10 ലക്ഷം പേര്‍.

Published by

ചെന്നൈ: ഏറ്റവും വേഗത്തില്‍ കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ് എന്ന നിലയില്‍ ചാറ്റ് ജിപിടിയുടെ റെക്കോഡ് തകര്‍ത്ത് സദ്ഗുരുവിന്റെ ധ്യാനിക്കുന്നതിനുള്ള സൗജന്യ ആപ്. ഏഴ് മിനിറ്റ് നീളുന്ന ശ്വസനരീതികള്‍ പഠിപ്പിക്കുന്ന ഈ സൗജന്യ ആപ് പുറത്തിറക്കി ആദ്യ 15 മണിക്കൂറിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്തത് 10 ലക്ഷം പേര്‍.

മിറക്കിള്‍ മൈന്‍ഡ് എന്നാണ് ഈ സൗജന്യ ആപിന് പേര് നല്‍കിയിരിക്കുന്നത്. ശാന്തിയും വൈകാരിക സന്തുലിതാവസ്ഥയും കൈവരിക്കുന്നതിനുള്ളതാണ് ഇതിന്റെ ശ്വസന രീതികള്‍ അടങ്ങിയ ധ്യാനരീതി.

2022ല്‍ പുറത്തിറക്കിയ ചാറ്റ് ജിപിടി ആപ് പത്ത് ലക്ഷം പേര്‍ ഡൗണ്‍ ലോഡ് ചെയ്യുന്നതിന് അഞ്ച് ദിവസമെടുത്തു. എന്നാല്‍ സദ് ഗുരുവിന്റെ മിറക്കിള്‍ മൈന്‍ഡ് എന്ന ആപ് പത്ത് ലക്ഷം പേര്‍ ഡൗണ്‍ ലോഡ് ചെയ്തത് വെറും 15 മണിക്കൂറിനകമാണ്. ഫെബ്രുവരി 26ന് മഹാശിവരാത്രി ദിവസത്തിലാണ് മിറക്കിള്‍ മൈന്‍ഡ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പുറത്തിറക്കിയത്.

തന്റെ പ്രഭാഷണങ്ങളിലൂടെ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്ന സന്യാസിയാണ് സദ്ഗുരു. രണ്ടാഴ്ചയ്‌ക്കകം മിറക്കിള്‍ മൈന്‍ഡ് 19 ലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞു. 300 കോടി പേരെങ്കിലും തന്റെ ധ്യാന ആപ് ഡൗണ്‍ലോഡ് ചെയ്യണമെന്നതാണ് സദ്ഗുരു ലക്ഷ്യമാക്കുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക