India

ശ്രീധര്‍ വെമ്പു പറയുന്നത് കേട്ടോ…”ഉല്‍പാദനത്തിലേക്കുള്ള മോദിയുടെ ചുവടുമാറ്റം…ഇതാണ് ഇന്ത്യയ്‌ക്കാവശ്യം”

രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്‍റെ കൂലിക്കാരനായ മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയെ ഒരു ഉല്‍പാദനരാജ്യമാക്കി മാറ്റാനുള്ള മോദിയുടെ ശ്രമത്തെ വിര്‍ശച്ചതിനെ തള്ളി സോഹോ മേധാവിയും ടെക് വിദഗ്ധനുമായ ശ്രീധര്‍ വെമ്പു. ചൈനയ്ക്ക് പകരം ഉല്‍പന്നങ്ങള്‍ മത്സരക്ഷമതയോടെ നിര്‍മ്മിക്കുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റാനുള്ള മോദിയുടെ ചുവടുവെയ്പിനെ അഭിനന്ദിക്കുകയാണ് ശ്രീധര്‍വെമ്പു.

Published by

ചെന്നൈ: രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ കൂലിക്കാരനായ മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയെ ഒരു ഉല്‍പാദനരാജ്യമാക്കി മാറ്റാനുള്ള മോദിയുടെ ശ്രമത്തെ വിര്‍ശച്ചതിനെ തള്ളി സോഹോ മേധാവിയും ടെക് വിദഗ്ധനുമായ ശ്രീധര്‍ വെമ്പു. ചൈനയ്‌ക്ക് പകരം ഉല്‍പന്നങ്ങള്‍ മത്സരക്ഷമതയോടെ നിര്‍മ്മിക്കുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റാനുള്ള മോദിയുടെ ചുവടുവെയ്പിനെ അഭിനന്ദിക്കുകയാണ് ശ്രീധര്‍വെമ്പു. ഇന്ത്യയ്‌ക്ക് ആവശ്യമായതാണ് ഈ ചുവടുമാറ്റമെന്നും ശ്രീധര്‍ വെമ്പു പറയുന്നു.  വെബ് അടിസ്ഥനമാക്കിയ ബിസിനസ് ടൂളുകളും സോഫ്റ്റ് വെയറും വികസിപ്പിക്കുന്ന അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഹോ കോര്‍പറേഷന്റെ ഉടമയാണ് തമിഴ്നാട്ടുകാരനായ ശ്രീധര്‍ വെമ്പു.

രഘുറാം രാജന്‍ എന്ന പക്ക കോണ്‍ഗ്രസുകാരനായ സാമ്പത്തികവിദഗ്ധന്‍ ഇന്ത്യയ്‌ക്ക് ഉല്‍പാദനം ചേരില്ലെന്നും സേവനമേഖലയേ ചേരൂ എന്നും വാദിച്ചിരുന്നതാണ്. ഇന്ത്യയെ ഉല്‍പാദനരാഷ്‌ട്രമാക്കി മാറ്റാനുള്ള മോദിയുടെ ശ്രമം ഇന്ത്യയെ വലിയ സാമ്പത്തിക ദുരന്തത്തിലേക്ക് എത്തിക്കും എന്നും അദ്ദേഹം പ്രവചിച്ചിരുന്നു.

എന്നാല്‍ മോദിയുടെ ലൈനില്‍ ഇന്ത്യ വ്യാവസായികോല്‍പാദനരംഗത്ത് കുതിക്കുകയാണ്. ചൈനയ്‌ക്ക് പകരം ഇന്ത്യ എന്ന മുദ്രാവാക്യം അമേരിക്കയിലെയും യൂറോപ്പിലെയും കമ്പനികള്‍ സ്വീകരിച്ചുതുടങ്ങിയിരിക്കുന്നു. ആപ്പിള്‍ ഐ ഫോണും കാറുകളും കളിപ്പാട്ടങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും നിര്‍മ്മിക്കുന്ന ആധുനിക ഇന്ത്യയിലേക്ക് ഇതാ ഇലോണ്‍ മസ്കിന്റെ ടെസ്ല കാറും നിര്‍മ്മാണത്തിനായി കടന്നുവരികയാണ്. ആദ്യം കരാറടിസ്ഥാനത്തില്‍ പാര്‍ട്സുകള്‍ ടാറ്റയെക്കൊണ്ട് നിര്‍മ്മിക്കുമെങ്കിലും പിന്നീട് സ്വന്തം ഫാക്ടറി ഇന്ത്യയില്‍ ടെസ് ല തുറക്കും.

“രാജ്യത്തിന്റെ വ്യാവസായിക അടിത്തറ ശക്തമാക്കാന്‍ സങ്കീര്‍ണ്ണമായ യന്ത്രങ്ങള്‍ ഇന്ത്യ നിര്‍മ്മിക്കാന്‍ തയ്യാറാകണം. ആധുനികമായ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള സങ്കീര്‍ണ്ണമായ യന്ത്രങ്ങള്‍ ഇന്ത്യ നിര്‍മ്മിക്കണം. “- ശ്രീധര്‍ വെമ്പു പറഞ്ഞു. “വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഇന്ത്യ ഏറെ മുന്നേറിയതായി മഹാരാഷ്‌ട്രയിലെയും ഗുജറാത്തിലെയും ഫാക്ടറികള്‍ പറയുന്നു. അവിടം വൈകാതെ സന്ദര്‍ശിക്കണമെന്നുണ്ട്. “- ശ്രീധര്‍ വെമ്പു പറയുന്നു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക