ലക്നൗ : അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . അയോധ്യ ധാമിലെ മഹാരാജ കൊട്ടാരത്തിൽ എഴുത്തുകാരൻ യതീന്ദ്ര മിശ്ര സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ പ്രസംഗിക്കവേ, രാമക്ഷേത്രത്തിനായി അധികാരം നഷ്ടപ്പെട്ടാലും തനിക്ക് ഒരു പ്രശ്നവുമില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
“എന്റെ മൂന്ന് തലമുറകൾ ശ്രീരാമ ജന്മഭൂമി പ്രസ്ഥാനത്തിനായി സമർപ്പിതരായിരുന്നു . എന്നാൽ എനിക്ക് അയോദ്ധ്യ സന്ദർശിക്കുന്നതിൽ ചില വിലക്കുകൾ വന്നു. ഞാൻ മുഖ്യമന്ത്രിയായി അയോധ്യ സന്ദർശിക്കുന്നത് വിവാദങ്ങൾക്ക് കാരണമാകുമെന്ന് ഉദ്യോഗസ്ഥവൃന്ദത്തിൽ ഒരു വലിയ വിഭാഗം പറഞ്ഞിരുന്നു.
വേണ്ടി വന്നാൽ ഒരു വിവാദം ഉണ്ടാകട്ടെ എന്ന് ഞാൻ പറഞ്ഞു. പക്ഷേ നമ്മൾ അയോധ്യയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. പിന്നെ, മറ്റൊരു വിഭാഗം പറഞ്ഞു, ഞാൻ അവിടെ സന്ദർശിച്ചാൽ രാമക്ഷേത്രത്തെക്കുറിച്ച് ചർച്ചകൾ ഉണ്ടാകുമെന്ന്. അധികാരത്തിനുവേണ്ടിയാണോ ഞാൻ ഇവിടെ വന്നതെന്ന് ഞാൻ ചോദിച്ചു. രാമക്ഷേത്രത്തിനായി എനിക്ക് അധികാരം നഷ്ടപ്പെടേണ്ടിവന്നാലും ഒരു പ്രശ്നവുമില്ല… ഞാൻ ഉദ്യോഗസ്ഥരോട് അവിടെ പോയി ദീപോത്സവം എങ്ങനെ സംഘടിപ്പിക്കാമെന്ന് നോക്കാൻ പറഞ്ഞു. അവർ ഇവിടെ വന്നു, ഒരു സർവേ നടത്തി, ദീപോത്സവം തീർച്ചയായും സംഘടിപ്പിക്കണമെന്ന് പറഞ്ഞു . ഇപ്പോൾ, ദീപാവലിക്ക് മുമ്പുള്ള ദീപോത്സവം ഒരു ഉത്സവം പോലെയായി…” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ശ്രീരാമനെക്കുറിച്ച് എഴുതിയവർ മഹാന്മാരായി മാറിയിരുന്നു എന്നത് സത്യമാണ്. മഹർഷി നാരദൻ മഹർഷി വാല്മീകിയോട് പറഞ്ഞത് ഇതുതന്നെയാണ് – ഭൂമിയിൽ എഴുതാൻ ഒരു മഹാനുണ്ടെങ്കിൽ അത് ശ്രീരാമനായിരിക്കണം. ശ്രീരാമനെക്കുറിച്ച് എഴുതിയാൽ നിങ്ങളുടെ തൂലിക അനുഗ്രഹിക്കപ്പെടും,” യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: