- മാര്‍ച്ച് 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
- വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.pnbindia.in ല്‍
- സെലക്ഷന് ഒാണ്‍ലൈന്‍ ടെസ്റ്റ്, ഇന്റര്‍വ്യു അടിസ്ഥാനത്തില്‍; കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങള്‍
കേന്ദ്ര പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് സ്പെഷ്യലിസ്റ്റ് ഒാഫീസര്‍മാരെ തെരഞ്ഞെടുക്കുന്നു. വിവിധ തസ്തികകളിലായി 350 ഒഴിവുകളുണ്ട്. തസ്തിക തിരിച്ചുള്ള ഒഴിവുകള്‍ ചുവടെ-
ഓഫീസര്‍-ക്രഡിറ്റ്, ശമ്പള നിരക്ക് 48480-85920 രൂപ. ഒഴിവുകള്‍ 250, ഓഫീസര്‍-ഇന്‍ഡസ്ട്രി. ശമ്പളം തൊട്ടുമുകളിലേതുതന്നെ. ഒഴിവുകള്‍ 75;
മാനേജര്‍-ഐടി, ശമ്പള നിരക്ക് 64820-93960 രൂപ. ഒഴിവുകള്‍ 5;
സീനിയര്‍ മാനേജര്‍-ഐടി, ശമ്പള നിരക്ക് 85920-105280 രൂപ, ഒഴിവ് 5;
മാനേജര്‍-ഡാറ്റാ സയന്റിസ്റ്റ്, ശമ്പള നിരക്ക് 64820-93960 രൂപ.
സീനിയര്‍ മാനേജര്‍-ഡാറ്റ സയന്റിസ്റ്റ് ശമ്പളനിരക്ക് 85920-105280 രൂപ, ഒഴിവ്-2,
മാനേജര്‍- സൈബര്‍ സെക്യൂരിറ്റി, ശമ്പള നിരക്ക് 64820-93960 രൂപ, ഒഴിവ് 5;
സീനിയര്‍ മാനേജര്‍-സൈബര്‍ സെക്യൂരിറ്റി, ശമ്പളം 85920-105280 രൂപ, ഒഴിവ് 5.
നിശ്ചിത ഒഴിവുകള്‍ എസ്സി/എസ്ടി, ഒബിസി, നോണ്‍ ക്രീമിലെയര്‍, ഇഡബ്ല്യുഎസ്, ഭിന്നശേഷിക്കാര്‍ (പിഡബ്ല്യുബിഡി) എന്നീ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.
യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന് നടപടികളും ഉള്‍പ്പെടെ സമഗ്ര വിവരങ്ങളടങ്ങിയ വിജ്ഞാപനം www.pnbindia.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. തെരഞ്ഞെടുപ്പിനായുള്ള ഓണ്‍ലൈന്‍ പരീക്ഷക്ക് കേരളത്തില്‍ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടാവും.
അപേക്ഷാ ഫീസ് 1180 രൂപ, എസ്സി/എസ്ടി/പിഡബ്ല്യൂബിഡി വിഭാഗങ്ങള്‍ക്ക് 59 രൂപ. ജിഎസ്ടി, പോസ്റ്റല്‍ ചാര്‍ജ് അടക്കമുള്ള നിരക്കാണിത്. വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഓണ്‍ലൈനായി മാര്‍ച്ച് 24 വരെ അപേക്ഷിക്കാം. റുപേ/വിസ/മാസ്റ്റര്‍ കാര്‍ഡ് അടക്കമുള്ള ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്ക്കാം. ഭാരത പൗരന്മാര്ക്കാണ് അവസരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: