മുംബൈ : ഇക്കഴിഞ്ഞ മാർച്ച് 17 ന് നാഗ്പൂരിൽ ആയിരക്കണക്കിന് തീവ്ര ഇസ്ലാമിസ്റ്റുകൾ കലാപം നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങൾ പുറത്ത്. ഈ കലാപത്തിന്റെ സൂത്രധാരൻ ന്യൂനപക്ഷ ഡെമോക്രാറ്റിക് പാർട്ടിയുടെ സിറ്റി പ്രസിഡന്റ് ഫാഹിം ഖാനാണ്. ഇപ്പോൾ ഉത്തർപ്രദേശിലെ ഹിന്ദു സമാജ് പാർട്ടി നേതാവ് കമലേഷ് തിവാരി കൊലപാതക കേസിന്റെ സൂത്രധാരനായിരുന്ന സയ്യിദ് അസിം അലിയുമായി ഫഹീം ഖാന് ബന്ധമുണ്ടെന്ന് പോലീസ് പുതിയ വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. ഈ കേസിൽ അയാളെയും പോലീസ് അറസ്റ്റ് ചെയ്തു.
നാഗ്പൂർ കലാപത്തിന്റെ സൂത്രധാരൻ ഫഹീം ഖാന്റെ കമലേഷ് തിവാരി കൊലപാതക കേസുമായുള്ള ബന്ധം വർദ്ധിച്ചതോടെ ദേശീയ അന്വേഷണ ഏജൻസി ഈ കേസിന്റെ അന്വേഷണത്തിൽ ഇടപെടാനുള്ള സാധ്യത വർദ്ധിച്ചു. കാരണം, കമലേഷ് തിവാരി കൊലപാതക കേസ് എൻഐഎ ആണ് അന്വേഷിക്കുന്നത്. ഫഹീമിനെപ്പോലെ സയ്യിദ് അസിം അലിയും ന്യൂനപക്ഷ ഡെമോക്രാറ്റിക് പാർട്ടിയുടെ ഭാരവാഹിയാണ് കൂടാതെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ എതിർത്ത് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്.
കൂടാതെ കമലേഷ് തിവാരി കൊലപാതക കേസിലെ പ്രതി മുഗൾ ആക്രമണകാരിയായ ഔറംഗസീബിനെ തന്റെ ആരാധനാപാത്രമായി കണക്കാക്കുന്നുവെന്ന് സയ്യിദ് അസിം അലിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമർശത്തിൽ കമലേഷ് തിവാരിയുടെ നാവ് മുറിക്കുന്നവർക്ക് അദ്ദേഹം പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. അതിനുശേഷമാണ് തിവാരി കൊല്ലപ്പെട്ടത്. തുടർന്ന് അറസ്റ്റിലായ അലിക്ക് കഴിഞ്ഞ വർഷം മാത്രമാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഇപ്പോള്‍ നാഗ്പൂര്‍ അക്രമത്തിന്റെ മുഖ്യസൂത്രധാരന്റെ ചരടുകള്‍ സയ്യിദ് അസിം അലിയുമായി ബന്ധപ്പെട്ടിരിക്കുന്നത് ഏറെ ആശങ്കയുണർത്തുന്നുണ്ട്.
അതേ സമയം നാഗ്പൂർ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഫാഹിം ഖാൻ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ പോലീസ് റിമാൻഡ് ഇന്ന് അവസാനിക്കും.
നാഗ്പൂരിൽ വീണ്ടും അക്രമത്തിന് പ്രേരിപ്പിക്കുന്നതിനായി അത്യന്തം അപകടകരവും പ്രകോപനപരവുമായ പോസ്റ്റുകൾ പ്രചരിപ്പിച്ചതിന് ഫാഹിം ഖാൻ ഉൾപ്പെടെ 6 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി സൈബർ സെൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ലോഹിത് മതാനി വ്യാഴാഴ്ച പറഞ്ഞിരുന്നു. കലാപത്തിന്റെ പോസ്റ്റും വീഡിയോയും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വാട്ട്‌സ്ആപ്പിനും ഗൂഗിളിനും കത്ത് അയച്ചിട്ടുണ്ട്. മതാനി പറയുന്നതനുസരിച്ച്, ഫഹീം ഖാൻ തന്റെ മൊബൈൽ ഫോൺ ഗണേഷ്പേട്ട് പോലീസിന് കൈമാറിയിട്ടുണ്ട്. ഈ കേസിൽ, ബിഎൻഎസ് സെക്ഷൻ 192, 196, 353 1(ബി), 353 1(സി) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ്.
കൂടാതെ ഫേസ്ബുക്ക്, എക്സ്, യൂട്യൂബ് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഇതുവരെ 230 ഓളം കലാപ പോസ്റ്റുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ ഈ സംഭവുമായി ബന്ധപ്പെട്ട് 50 പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്, ആകെ 4 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നഗരത്തിലെ 11 സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ കർഫ്യൂവിൽ ആറെണ്ണത്തിൽ വ്യാഴാഴ്ച ഭാഗികമായി ഇളവ് വരുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: