ന്യൂദല്‍ഹി: കോട്ടയത്തും പാലക്കാട്ടുമടക്കം രാജ്യത്തെ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ വീണ്ടും ഇ ഡി റെയ്ഡ്. തമിഴ്നാട്ടിലെ മേട്ടുപാളയം, കോയമ്പത്തൂര്‍, ആര്‍ക്കോട്, വെല്ലൂര്‍, രാജസ്ഥാനിലെ കോട്ട, ഭില്‍വാര, ബംഗാളിലെ കൊല്‍ക്കത്ത എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.
കഴിഞ്ഞ ദിവസം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത എസ്ഡിപിഐ അഖിലേന്ത്യ പ്രസിഡന്റ് എം.കെ. ഫൈസിയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പാലക്കാട് ഒറ്റപ്പാലം പനമണ്ണയില്‍ കബീറിന്റെ ആഡംബര ഭവനത്തിലായിരുന്നു റെയ്ഡ്. പ്രവാസിയായ കബീറിന്റെ ബന്ധുവിനെയും ഇ ഡി തേടുന്നു. പോപ്പുലര്‍ ഫ്രണ്ടിനായി രാജ്യത്തിനു പുറത്തും എസ്ഡിപിഐക്കു പണപ്പിരിവുണ്ടെന്ന് അറിഞ്ഞ പശ്ചാത്തലത്തിലായിരുന്നു റെയ്ഡുകള്‍.
ഇ ഡിയുടെ ദല്‍ഹി, കോഴിക്കോട് യൂണിറ്റുകള്‍ക്കൊപ്പം ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുത്തു. രാവിലെ ഏഴിനാരംഭിച്ച പരിശോധന ഉച്ചകഴിഞ്ഞും തുടര്‍ന്നു, കോട്ടയം വാഴൂര്‍ ചാമംപതാല്‍ എസ്ബിടി ജങ് ഷനില്‍ എസ്ഡിപിഐ നേതാവ് നിഷാദ് നടക്കേമുറിയിലിന്റെ വീട്ടിലായിരുന്നു പരിശോധന. രാവിലെ 9.30നാണ് അന്വേഷണ സംഘമെത്തിയത്. നിഷാദ് നിരോധിത സംഘടന പിഎഫ്ഐയുടെ ഡിവിഷണല്‍ സെക്രട്ടറിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: