കാഠ്മണ്ഡു : നേപ്പാളിൽ ഹിന്ദു രാഷ്‌ട്രത്തിനായുള്ള ആവശ്യം ശക്തമാകുന്നു . രാജ്യമെമ്പാടും നടത്തിയ സർവേയിലും നേപ്പാളിനെ ഒരു ഹിന്ദു രാഷ്‌ട്രമാക്കണമെന്ന ആവശ്യമാണ് ജനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.പാർട്ടിയുടെ ബൗദ്ധിക സംഘടനയുടെ ചുമതലയുള്ള ഡോ. ഡീല സംഗ്രൗള, ഈ സർവേയുടെ ഫലങ്ങളും നിർദ്ദേശങ്ങളും പൊതുപരിപാടിയിൽ വച്ച് പാർട്ടി പ്രസിഡന്റ് ഷേർ ബഹാദൂർ ദ്യൂബയ്‌ക്ക് കൈമാറി.
രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയായ നേപ്പാളി കോൺഗ്രസ് രാജ്യത്തിന്റെ ഭരണഘടനയിൽ ഹിന്ദു രാഷ്‌ട്രം എന്ന വാക്ക് ചേർക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.നേപ്പാളിനെ വീണ്ടും ഒരു ഹിന്ദു രാഷ്‌ട്രമാക്കുന്നതിനുള്ള ഈ പ്രചാരണത്തിന് നേതൃത്വം നൽകണമെന്ന് മിക്ക ആളുകളും പാർട്ടിയോട് നിർദ്ദേശിച്ചു.നേപ്പാൾ ഭരണഘടനയിൽ നിന്ന് മതേതരത്വം എന്ന വാക്ക് നീക്കം ചെയ്ത് ഹിന്ദു രാഷ്‌ട്രം എന്ന് എഴുതുന്ന വിഷയത്തിൽ രാജ്യമെമ്പാടും ഏകാഭിപ്രായമുണ്ടെന്ന് ഡോ. ഡീല സംഗ്രൗള പറഞ്ഞു.
രാജ്യത്ത് ജനാധിപത്യവും റിപ്പബ്ലിക്കും സംരക്ഷിക്കുന്നതിനും സ്വേച്ഛാധിപത്യ രാജവാഴ്ച വീണ്ടും രാജ്യത്ത് തിരിച്ചുവരുന്നത് തടയുന്നതിനും ഹിന്ദു രാഷ്‌ട്രത്തിന്റെ അജണ്ട മാത്രമാണ് ഏക പോംവഴി എന്ന് സർവേയിൽ ജനങ്ങൾ അംഗീകരിച്ചിട്ടുണ്ട്. അടുത്തിടെ നേപ്പാളിൽ രാജവാഴ്ചയെ പിന്തുണച്ച് ഒരു കൂട്ടം ആളുകൾ തെരുവിലിറങ്ങിയിരുന്നു.
2008 വരെ ഹിന്ദു രാഷ്‌ട്രമായിരുന്നു നേപ്പാൾ. എന്നാൽ ഇപ്പോൾ നേപ്പാൾ ഒരു ഹിന്ദു രാഷ്‌ട്രമല്ല. 16 വർഷങ്ങൾക്ക് ശേഷം, വീണ്ടും ഹിന്ദു രാഷ്‌ട്രത്തിനായുള്ള ആവശ്യം ഉയർന്നുവരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: