ഐപിഎലില്‍ പ്രായം കുറഞ്ഞ ടീമുകളില്‍ ഒന്നാണ് ഗുജറാത്ത് ടൈറ്റന്‍സ്. 2021ല്‍ രൂപംകൊണ്ടു 2022 സീസണ് മുതല്‍ കളിച്ചു തുടങ്ങി. പ്രഥമ സീസണില്‍ തന്നെ ജേതാക്കളായി എല്ലാവരെയും ഞെട്ടിച്ചു. അത്യുഗ്രന്‍ പ്രകടനവുമായാണ് ലീഗില്‍ ഉടനീളം മുന്നേറിയത്.
ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീം ഫൈനലില്‍ രാജസ്ഥാന് റോയല്‍സിനെ തോല്‍പ്പിച്ചാണ് കിരീടം നേടിയത്. തൊട്ടടുത്ത സീസണിലും ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. പക്ഷെ ഫൈനലില്‍ സിഎസ്കെയോട് പരാജയപ്പെട്ടു. പിന്നീട് കഴിഞ്ഞ സീസണില്‍ ടീം ഏറ്റവും ദയനീയപ്രകടനവുമായാണ് പൂര്‍ത്തിയാക്കിയത്. ശുഭ്മാന്‍ ഗില്‍ ആണ് ടീം നായകന്. ഭാരതത്തിന്റെ മുന്‍ പേസ് ബൗളര്‍ ആഷിഷ് നെഹ്രയാണ് പരിശീലകന്.
ടീം: ശുഭ്മാന്‍ ഗില്‍(ക്യാപ്റ്റന്‍), സായി സുദര്ശന്, ജോസ് ബട്ട്ലര്‍, അനൂജ് റാവത്ത്, കുമാര്‍ കുശാഗ്ര, രാഹുല്‍ തേവാട്ടിയ, ഷാരൂഖ് ഖാന്, ഗ്ലെന്‍ ഫിലിപ്സ്, അര്‍ഷാദ് ഖാന്, കരീം ജാനത്ത്, ഷെര്‍ഫാനെ റൂതര്‍ഫോര്‍ഡ്, റഷീദ് ഖാന്, വാഷിങ്ടണ്‍ സുന്ദര്‍, മഹിപാല്‍ ലോംറോര്‍, നിഷാന്ത് സിന്ധു, ഇഷാന്ത് ശര്‍മ, കുല്‍വന്ത് ഖെജ്റോലിയ, മുഹമ്മദ് സിറാജ്, കാഗിസോ റബാഡ, പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍, ജെറാള്‍ഡ് കൊയെറ്റ്സീ, ജയന്ത് യാദവ്, സായി കിഷോര്‍, മാനവ് സുതാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: