കഴിഞ്ഞ സീസണില്‍ അല്‍പ്പം മങ്ങിയ നിലയിലായിരുന്നു. മുമ്പും ഇതേ ഫോമില്ലായ്മ ടീം നേരിട്ടിട്ടുണ്ട്. അതില്‍ നിന്നെല്ലാം തിരിച്ചുകയറി പലവട്ടം ജേതാക്കളായ ചരിത്രമാണ് ചെന്നൈയ്‌ക്ക് പറയാനുള്ളത്. അക്കാലത്തെ ഏറ്റക്കുറച്ചിലുകളെയെല്ലാം നേരിടാന്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചത് ഭാരത ക്രിക്കറ്റ് കിരീടങ്ങള്‍ സമ്മാനിച്ച നായകന്‍ മഹേന്ദ്ര സിങ് ധോണി ആണ്. കഴിഞ്ഞ രണ്ട് സീസണുകളിലായി ധോണി നായക പദവിയൊഴിഞ്ഞു. സീസണ്‍ ആരംഭിച്ച 2008 മുതല്‍ തുടങ്ങിയ നായക സ്ഥാനത്ത് നിന്ന് ധോണി 2022ല്‍ ഒഴിഞ്ഞെങ്കിലും സീസണ്‍ പാതിക്കുവച്ച് വീണ്ടും ചുമതലയേല്‍ക്കേണ്ടിവന്നു. 2010, 2011, 2018, 2021, 2023 വര്‍ഷങ്ങളില്‍ ധോണിയാണ് ടീമിന് കിരീടം സമ്മാനിച്ചത്.
ടീം: രാഹുല്‍ ത്രിപാഠി, ഋതുരാജ് ഗെയ്‌ക്ക്‌വാദ്(ക്യാപ്റ്റന്‍), ഷെയ്ക് റഷീദ്, ആന്ദ്രെ സിദ്ദാര്‍ത്ഥ്, എം.എസ്. ധോണി, ഡെവോന്‍ കോണ്‍വേ, വാന്‍ഷ് ബേദി, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, വിജയ് ശങ്കര്‍, ശിവം ദുബെ, ദീപക് ഹൂഡ, രാമകൃഷ്ണ ഘോഷ്, സാം കറന്‍, രചിന്‍ രവീന്ദ്ര, അന്‍ഷുല്‍ കാംബോജ്, ശ്രേയസ് ഗോപാല്‍, നൂര്‍ അഹമ്മദ്, ജാമീ ഓവര്‍ട്ടന്‍, നഥാന്‍ എല്ലിസ്, മുകേഷ് ചൗധരി, ഖലീല്‍ അഹമ്മദ്, ഗുര്‍ജപ്‌നീത് സിങ്, കമലേഷ് നാഗര്‍കോട്ടി, മതീഷ പതിരണ
പ്രതികരിക്കാൻ ഇവിടെ എഴുതുക: