നിലവിലെ ജേതാക്കളാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പത്ത് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് കഴിഞ്ഞ സീസണില്‍ ശ്രേയസ് അയ്യര്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ചത്. ഇതുവരെ മൂന്ന് തവണ ജേതാക്കളായി. നിലവിലെ ഭാരത ക്രിക്കറ്റ് ടീം പ്രധാന പരിശീലകന്‍ ഗൗതം ഗംഭീര്‍ നായകനായിരിക്കെ 2012, 2014 സീസണുകളില്‍ ടീം കിരീട നേട്ടം കൈവരിച്ചിരുന്നു. ഭാരതത്തിന്റെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയായിരുന്നു പ്രഥമ നായകന്‍.
പുതിയ സീസണില്‍ അജിങ്ക്യ രഹാനെ ആണ് ടീമിനെ നയിക്കുന്നത്. പരിശീലകന്‍ ചന്ത്രകാന്ത് പണ്ഠിറ്റ്.
ടീം: റിങ്കു സിങ്, അംഗൃഷ് രഘുവംശി, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), മനീഷ് പാണ്ഡേ, റഹ്മനുല്ല ഗുര്‍ബാസ്, ക്വിന്റണ്‍ ഡി കോക്ക്, ആന്ദ്രെ റസ്സെല്‍, രമണ്‍ദീപ് സിങ്, വെങ്കടേഷ് അയ്യര്‍, അനുകുല്‍ റോയ്, മൊയീന്‍ അലി, റോവ്മാന്‍ പവ്വല്‍, ആന്റിച്ച് നോര്‍ട്ട്യെ, വൈഭവ് അറോറ, ഹര്‍ഷിത് റാണ, ചേതന്‍ സക്കറിയ, സ്‌പെന്‍സര്‍ ജോണ്‍സണ്‍, മായങ്ക് മാര്‍കണ്ഡെ, വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: