അഹമ്മദാബാദ്: ക്യാപ്റ്റന്‍സിയെയും ബാറ്റിങ്ങിനെയും കൂട്ടിക്കുഴയ്ക്കരുതെന്ന് ഗുജറാത്ത് ടൈറ്റന്‍സ് നായകന് ശുഭ്മാന്‍ ഗില്‍. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗില്‍.
ഇങ്ങനെ രണ്ടും കൂട്ടിക്കലര്‍ത്തി വിലയിരുത്തുന്നത് ടീമിന് ഗുണം ചെയ്യില്ലെന്നും ഗില്‍ അഭിപ്രായപ്പെട്ടു. തുടരെ രണ്ട് സീസണുകളില്‍ ഫൈനലിലെത്തിയ ഗുജറാത്ത് ടൈറ്റന്‍സ് കഴിഞ്ഞ തവണ ലീഗ് ഘട്ടത്തില്‍ മോശം പ്രകടനമാണ് കാഴ്ച്ചവച്ചത്. ബാറ്റ് ചെയ്യുമ്പോള്‍ ബാറ്റിങ്ങിലാണ് ശ്രദ്ധ അതേ സമയം ക്യാപ്റ്റനായി കളി മൊത്തം നിയന്ത്രിക്കുമ്പോള്‍ അതായിരിക്കും ശ്രദ്ധയെന്നും ഗില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: