Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലോകകപ്പ് യോഗ്യത: ബ്രസീല്‍ കൊളംബിയയ്‌ക്കെതിരെ കാനറിപ്പടയ്‌ക്ക് ജയിച്ചേ തീരൂ; മത്സരം നാളെ വെളുപ്പിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2025, 11:03 am IST
in Football

ബ്രസീലിയ: ഫിഫ ലോകകപ്പ് 2026 ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരത്തിനായി ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊളംബിയയ്‌ക്കെതിരെ ഇറങ്ങും. ഭാരത സമയം നാളെ രാവിലെ 6.15നാണ് മത്സരം. ബ്രസീലിന്റെ ഹോം മാച്ചായി നടക്കുന്ന മത്സരം ബ്രസീലിയയിലെ ഗാരിഞ്ച സ്റ്റേഡിയത്തിലാണ്. പോയിന്റ് പട്ടികയില്‍ അഞ്ചാമതുള്ള ബ്രസീലിന് ഇന്നത്തെ മത്സരം ജയിച്ചേ തീരൂ. കഴിഞ്ഞ ലോകകപ്പില്‍ മേഖലയില്‍ നിന്ന് ആദ്യം തന്നെ ലോകകപ്പിന് യോഗ്യത നേടിയ ടീമാണ് ബ്രസീല്‍.

പ്രമുഖരില്ലാതെ ബ്രസീല്‍
പരിക്ക് കാരണം സൂപ്പര്‍ താരം നെയ്‌മര്‍ ബ്രസീല്‍ ടീമില്‍ ഇല്ല. പകരം കൗമാരതാരം എന്‍ഡ്രിക്‌സിനെ ഉള്‍പ്പെടുത്തി. കൂടാതെ ലൂകാസ് പക്വേറ്റ, എഡേഴ്‌സണ്‍, ഇഗോര്‍ ജെസ്യൂസ്, ലൂകാസ് മോറ, ഓസ്‌കര്‍ എന്നിവരും കളിച്ചേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. എഡര്‍ മിലിറ്റാവോ, ഡാനിലോ, റിച്ചാലിസണ്‍ എന്നിവര്‍ ഉണ്ടാവില്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്.

സാധ്യതാ സ്റ്റാര്‍ട്ടിങ് ലൈനപ്പ്
അലിസന്‍ ബെക്കര്‍(ഗോളി); വാന്‍ഡേഴ്‌സണ്‍, മാര്‍ക്കിഞ്ഞോസ്, ഗബ്രിയേല്‍, അലെക്‌സ് സാന്‍ഡ്രോ(പ്രതിരോധം); ജെഴ്‌സണ്‍, ബ്രൂണോ ഗ്വിമാറിയാസ്(മധ്യനിര); റോഡ്രിഗോ, റഫീഞ്ഞ, വിനിഷ്യസ് ജൂനിയര്‍(മുന്നേറ്റനിര); കൂഞ്ഞ(സെന്‍ട്രല്‍ സ്‌ട്രൈക്കര്‍)

ഏതാണ്ട് ഫുള്‍ ടീം എന്ന് പറയാവുന്ന തരത്തിലാണ് കൊളംബിയന്‍ ഫുട്‌ബോള്‍ ടീം നാളെ ഇറങ്ങുക. പരിചയ സമ്പന്നനായ ജെയിംസ് റോഡ്രിഗസ് വരെ ടീമിലുണ്ട്.

സാധ്യതാ സ്റ്റാര്‍ട്ടിങ് ലൈനപ്പ്
വര്‍ഗാസ്(ഗോളി); മുനോസ്, ലുകുമി, സാഞ്ചെസ്, മോജിക്ക(പ്രതിരോധം); ലെര്‍മ, റിയോസ്(മധ്യനിര); അരിയാസ്, ലൂയിസ് ഡിയാസ്, ജെയിംസ് റോഡ്രിഗസ്(മുന്‍നിര); ഡുറാന്‍(സെന്‍ട്രല്‍ സ്‌ട്രൈക്കര്‍)

മുന്‍ പോരാട്ടങ്ങളില്‍

ബ്രസീല്‍
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇതിന് മുമ്പ് കളിച്ചത് കഴിഞ്ഞ നവംബറിലാണ്. അന്ന് വെനസ്വേലയോടും കരുത്തരായ ഉറുഗ്വായോടും സമനിലയില്‍ പിരിഞ്ഞു.

കൊളംബിയ
കഴിഞ്ഞ നവംബറിലെ യോഗ്യതാ മത്സരത്തില്‍ കൊളംബിയക്കും കളിയുണ്ടായിരുന്നു. രണ്ടിലും പരാജയപ്പെട്ടു. ഉറുഗ്വായോടും ഇക്വഡോറിനോടും ആണ് പരാജയപ്പെട്ടത്.

ബ്രസീലിലെ ഏറ്റുമുട്ടല്‍ ഇതുവരെ
ബ്രസീലിന്റെ ഹോം ഗ്രൗണ്ടില്‍ കൊളംബിയക്കെതിരെ ഇതുവരെ 12 കളികള്‍ കളിച്ചിട്ടുണ്ട്. അഞ്ചെണ്ണത്തില്‍ കാനറികള്‍ ജയിച്ചപ്പോള്‍ നാലെണ്ണത്തില്‍ കൊളംബിയ വിജയം കണ്ടു. മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

നാളത്തെ മറ്റ് യോഗ്യതാ പോരാട്ടങ്ങള്‍
ലാറ്റിനമേരിക്കന്‍ യോഗ്യതയില്‍ നാളെ നടക്കുന്ന മറ്റ് പോരാട്ടങ്ങളില്‍ പാരഗ്വായ് ചിലിയെ നേരിടും. വെളുപ്പിന് നാലരയ്‌ക്ക് പാരഗ്വായിലാണ് മത്സരം.പെറു-ബൊളീവിയ പോരാട്ടം രാവിലെ ഏഴിന് നടക്കും. പെറുവിന്റെ തലസ്ഥാനം ലിമയിലാണ് മത്സരം.

പട്ടികയില്‍ മുന്നില്‍ അര്‍ജന്റീന
നാളെയും അടുത്ത തിങ്കള്‍, ചൊവ്വ ദിവസങ്ങളിലുമായി ഫിഫ ലോകകപ്പ് 2026ന്റെ കോന്‍മെബോല്‍ യോഗ്യതാ മത്സരങ്ങളുടെ 13, 14 റൗണ്ടുകളാണ് നടക്കാനിരിക്കുന്നത്. ഇതിന് മുന്നോടിയായി പോയിന്റ് പട്ടികയുടെ കണക്ക് നോക്കിയാല്‍ അര്‍ജന്റീനയാണ് മുന്നിട്ടു നില്‍ക്കുന്നത്. യോഗ്യതാ പോരാട്ടങ്ങളുടെ തുടക്കം മുതലേ നിലവിലെ ലോക ജേതാക്കളായ അര്‍ജന്റീന ഒന്നാം സ്ഥാനത്ത് നിന്ന് താഴേ പോയിട്ടില്ല. രണ്ടാമത് മുന്‍ ജേതാക്കളായ ഉറുഗ്വായ് ആണ്. മൂന്നാം സ്ഥാനത്ത് ഇക്വഡോറും. അഞ്ച് തവണ ലോക കിരീടം നേടിയ ബ്രസീല്‍ കൊളംബിയയ്‌ക്കും പിന്നില്‍ അഞ്ചാം സ്ഥാനത്താണ്. പത്ത് രാജ്യങ്ങളില്‍ ഏറ്റവും പിന്നില്‍ ഇതുവരെ ഒരു ജയം മാത്രം നേടിയ പെറു ആണ്.

Tags: BrazilcolombiaWorld Cup qualification
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ 2026 മത്സരക്രമം തയാര്‍; ആദ്യ അങ്കം മെക്‌സിക്കോ-ദക്ഷിണാഫ്രിക്ക

News

ബ്രസീൽ പ്രസിഡന്റ് ഭാരതത്തിലേക്ക്്, കൂടെ 14 മന്ത്രിമാരും, ആറാമത്തെ സന്ദർശനം

World

മെക്‌സിക്കോ, ക്യൂബ, കൊളംബിയ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ട്രംപ്

ന്യൂദല്‍ഹിയില്‍ എത്തിയ ബ്രസീല്‍ വൈസ് പ്രസിഡന്റ് ജെറാള്‍ഡോ അല്‍ക്മിനെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മൊമന്റോ നല്‍കി സ്വീകരിക്കുന്നു
India

ബ്രസീലിന്റെ ആയുധ ശേഖരത്തിലേക്ക് ഇനി ഭാരതത്തിന്റെ ആകാശ് മിസൈലും

India

എന്തുകൊണ്ട് ട്രംപ് ഇന്ത്യ ഉള്‍പ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങളെ ഭയപ്പെടുന്നു?

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.