തൃശൂര്‍: കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരത്ത് ദേശീയ പാതയില്‍ ടോറസ് ലോറിക്ക് പിന്നില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ മരിച്ചു, ഭാര്യയ്ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരനായ കടപ്പാക്കട എന്‍ടിവി നഗറില്‍ അല്‍ സാറാ നിവാസില്‍ ഡോ.പീറ്റര്‍ (56) ആണ് മരിച്ചത്. എസ് എന്‍ പുരം പൂവ്വത്തുംകടവ് സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപം ബുധനാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം. സാരമായി പരുക്കേറ്റ പീറ്ററിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ഡോ. സൂസനെ പരുക്കുകളോടെ കൊടുങ്ങല്ലൂര്‍ എ.ആര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തൃശ്ശൂര്‍ മതിലകം പൊലീസ് തുടര്‍ നടപടികളെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: