തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ ബിജെപി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത ജനപ്രതിനിധികളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ടി.എസ് രാജന്‍, ജിതേഷ്.സി, ജിഷ ബിനു, കവിത വേണു എന്നിവര്‍ക്ക് എതിരെയാണ് നടപടി. നഗരസഭയില്‍ എല്‍ഡിഎഫ് ചെയര്‍പേഴ്സനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചില ബിജെപി കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ പാസായ പശ്ചാത്തലത്തിലാണ് നടപടി.
നാല് ബിജെപി കൗണ്‍സിലര്‍മാരടക്കം 18 പേര്‍ അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 12 പേര്‍ എതിര്‍ത്തു. ആകെ എട്ട് കൗണ്‍സിലര്‍മാരാണ് ബിജെപിയ്‌ക്കുള്ളത്. ഇവര്‍ക്കെല്ലാം വിപ്പ് നല്‍കിയിരുന്നെങ്കിലും ഇത് ലംഘിച്ച് നാല് പേര്‍ യുഡിഎഫിന് അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു.
നഗരസഭ അധ്യക്ഷക്കെതിരെ 14 അംഗങ്ങള്‍ ഒപ്പിട്ട് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ആറുമാസം മുമ്പ് യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസം കൊണ്ടുവന്നെങ്കിലും മുസ്ലിം ലീഗ് എതിര്‍ത്തതോടെ പ്രമേയം പാസാക്കാനായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: