India

ദല്‍ഹിയിലേക്കുള്ള കുതിക്കാന്‍ ശംഭു അതിര്‍ത്തി തുറക്കാന്‍ കര്‍ഷകരുടെ ശ്രമം; കര്‍ഷകരെ അറസ്റ്റ് ചെയ്ത് പൊലീസ്; പിന്നില്‍ കെജ്രിവാള്‍ ഗൂഢാലോചന

ദല്‍ഹിയിലേക്ക് കുതിക്കാന്‍ ശംഭു, ഖനോരി അതിര്‍ത്തി പ്രദേശങ്ങള്‍ തുറക്കാന്‍ ശ്രമിച്ച കര്‍ഷകരെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പൊലീസ്. ദല്‍ഹിയില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചാബ്, ഹരിയാന അതിര്‍ത്തിയിലെ ശംഭു, ഖനോരി അതിര്‍ത്തിയില്‍ ടെന്‍റുകെട്ടി പ്രതിഷേധിക്കുന്ന കര്‍ഷകരെ അതിന് പ്രേരിപ്പിക്കുന്നതിന് പിന്നില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്രിവാളും കൂട്ടരുമാണ്.

Published by

ന്യൂദല്‍ഹി: ദല്‍ഹിയിലേക്ക് കുതിക്കാന്‍ ശംഭു, ഖനോരി അതിര്‍ത്തി പ്രദേശങ്ങള്‍ തുറക്കാന്‍ ശ്രമിച്ച കര്‍ഷകരെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പൊലീസ്. ദല്‍ഹിയില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചാബ്, ഹരിയാന അതിര്‍ത്തിയിലെ ശംഭു, ഖനോരി അതിര്‍ത്തിയില്‍ ടെന്‍റുകെട്ടി പ്രതിഷേധിക്കുന്ന കര്‍ഷകരെ അതിന് പ്രേരിപ്പിക്കുന്നതിന് പിന്നില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്രിവാളും കൂട്ടരുമാണ്. മറ്റൊരു ഭാഗത്ത് രാഹുല്‍ ഗാന്ധിയും എന്‍ജിഒ സംഘടനകളും ഇതിനായി തന്നെ ശ്രമിക്കുന്നുണ്ട്.

ആം ആദ്മി ഭരിയ്‌ക്കുന്ന പഞ്ചാബില്‍ പരമാവധി കര്‍ഷകസംഘങ്ങളെ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ദല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്നും പരാജയം ഏറ്റുവാങ്ങിയ ആം ആദ്മി ദല്‍ഹിയിലേക്ക് കര്‍ഷകരെ എത്തിച്ച് ബിജെപിക്ക് നല്ലൊരു പണി കൊടുക്കാനാണ് ശ്രമിക്കുന്നത്.

പഞ്ചാബില്‍ ആം ആദ്മി ചെറിയ ചെറിയ കര്‍ഷകഗ്രൂപ്പുകളെ സമരത്തിനായി സംഘടിപ്പിച്ച് മെല്ലെ ശംഭു, ഖനോരി അതിര്‍ത്തിയില്‍ എത്തിക്കുആദ്യം ബോര്‍ഡറില്‍ ചെറുസംഘങ്ങളായി എത്തുക. മെല്ലെ അവിടെ ടെന്‍റുകെട്ടി പ്രതിഷേധിക്കുക. ചെറുസംഘങ്ങള്‍ കൂടുതലായി എത്തി  കരുത്തരായി ക്കഴിഞ്ഞാല്‍ അതിര്‍ത്തി തുറന്ന് ദല്‍ഹിയിലേക്ക് കുതിക്കുക. ഇതാണ് കര്‍ഷകരുടെ തന്ത്രമെന്ന് പൊലീസ് ഇന്‍റലിജന്‍സ് പറയുന്നു. അതുപോലെ തന്നെ ശംഭു, ഖനോരി അതിര്‍ത്തി തുറക്കാനായിരുന്നു ബുധനാഴ്ച ഇവരുടെ ശ്രമം. ഇത് മുന്‍കൂട്ടി അറിഞ്ഞ് വന്‍പൊലീസ് സംഘം ഇവിടെ തമ്പടിച്ചിരുന്നു.അതിനാല്‍ ഇവരെ അറസ്റ്റ് ചെയ്ത് മാറ്റാന്‍ കഴിഞ്ഞു.

പ്രതിഷേധസ്ഥലത്ത് കര്‍ഷകര്‍ ഉയര്‍ത്തിയ ടെന്‍റുകളും പൊലീസ് നീക്കം ചെയ്തു. ശംഭു, ഖനോരി അതിര്‍ത്തികള്‍ തുറന്ന് കര്‍ഷകര്‍ ദല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിച്ചതിനാലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബിലെ ആം ആദ്മി മന്ത്രി ഹര്‍പാല്‍ സിങ്ങ് ചീമ പറഞ്ഞു. പരസ്പര വിരുദ്ധമായ നിലപാടാണ് ആം ആദ്മി മന്ത്രി കൈക്കൊള്ളുന്നത്. ഒരു ഭാഗത്ത് കര്‍ഷകരെ ആം ആദ്മി നേതാക്കള്‍ സംഘടിപ്പിക്കുന്നു. മറുഭാഗത്ത് ആം ആദ്മിയുടെ മന്ത്രി കര്‍ഷകരെ അറസ്റ്റ് ചെയ്യുന്നതായി കാണിക്കുന്നു. ഇത് ആം ആദ്മിയുടെ വലിയ ഗൂഢലോചനയാണ് പുറത്തുകൊണ്ടുവരുന്നത്.

ശംഭു അതിര്‍ത്തിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ച കര്‍ഷകനേതാവ് ജഗ്ജീത് സിംഗ് ദല്ലേവാള്‍, കിസാന്‍ മസ് ദൂര്‍ മോര്‍ച്ച നേതാവ് സരവണ്‍ സിങ്ങ് പന്തേര്‍ എന്നിവരെ മൊഹാലിയില്‍ വെച്ച് പഞ്ചാബ് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ സംഘം തടയാന്‍ ശ്രമിച്ച പൊലീസുമായി ഏറ്റുമുട്ടലിന് ഒരുമ്പട്ടിരുന്നു.

ശംഭു എന്ന പ്രദേശം പഞ്ചാബ്- ഹരിയാന അതിര്‍ത്തിപ്രദേശമാണ്. അവിടെ ഇപ്പോഴേ ചില കര്‍ഷകരുടെ സംഘങ്ങള്‍ സമരവുമായി തമ്പടിച്ചിട്ടുണ്ട്. കൂടുതല്‍ കൂടുതല്‍ ചെറു കര്‍ഷകസംഘങ്ങളായി വന്ന് ഒടുവില്‍ ഒന്നിച്ച് ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത് കലാപമുണ്ടാക്കലാണ് ഇവരുടെ ലക്ഷ്യം. പറ്റുമെങ്കില്‍ ദല്‍ഹിയില്‍ ഒരു വെടിവെയ്പുണ്ടാക്കി രാജ്യമാകെ കലാപമുണ്ടാക്കാമെന്നതാണ് ഇവരുടെ ഗൂഢലക്ഷ്യമെന്നറിയുന്നു. ഇതില്‍ ഒരു വശത്ത് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നിലകൊള്ളുമ്പോള്‍ മറുവശത്ത് അരവിന്ദ് കെജ്രിവാളും ഉണ്ട്.

പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ്ങ് രാജയുടെ നേതൃത്വത്തില്‍ കര്‍ഷകരെ ദല്‍ഹി ചലോ മാര്‍ച്ചിനായി സംഘടിപ്പിക്കാന്‍ വലിയ ശ്രമം നടക്കുന്നുണ്ട്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന പഞ്ചാബിലെ ഭരണം ആം ആദ്മി പിടിച്ചതിനാല്‍ ആം ആദ്മിയോടും 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോദി മൂന്നാമതും വിജയിച്ചതിനാല്‍ മോദി സര്‍ക്കാരിനോടും അടങ്ങാത്ത പകയാണ് കോണ്‍ഗ്രസിന്. അതിനാല്‍ കര്‍ഷകസമരം എന്ന ഒരൊറ്റ ഉണ്ട കൊണ്ട് ആം ആദ്മിയെയും ബിജെപി സര്‍ക്കാരിനെയും വെടിവെച്ചിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കര്‍ഷകരുടെ ദുരവസ്ഥയ്‌ക്ക് പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരും കേന്ദ്രത്തിലെ മോദി സര്‍ക്കാരും ഒരുപോലെ കുറ്റവാളിയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ്ങ് രാജ പറയുന്നത്. അല്ലാതെ പഞ്ചാബ് പലകുറിയും കേന്ദ്രഭരണം 40 വര്‍ഷത്തിലധികവും കയ്യാളിയിരുന്ന കോണ്‍ഗ്രസിന് ഒരു പങ്കുമില്ലേ എന്ന ചോദ്യവും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക