ചെന്നൈ: പുതുതായി വിവാഹം കഴിക്കുന്ന ദമ്പതികള്‍ പരമാവധി കുഞ്ഞുങ്ങളെ ഉണ്ടാക്കണമെന്നും അവര്‍ക്ക് തമിഴ് പേരിടണമെന്നും ഉദയനിധി സ്റ്റാലിന്. പക്ഷെ ഈ പ്രസ്താവനയ്ക്ക് ഉദയനിധി സ്റ്റാലിന് നിന്നും ഉഗ്രന്‍ മറുപടി നല്കി സമൂഹമാധ്യമങ്ങള്‍.
താങ്കളുടെ അച്ഛന്റെ പേര് തമിഴ് ആണോ എന്ന മറുചോദ്യമാണ് സമൂഹമാധ്യമങ്ങള്‍ ചോദിക്കുന്നത്. കമ്മ്യൂണിസ്റ്റ് റഷ്യയുടെ പഴയ ഭരണാധികാരിയായ സ്റ്റാലിന്റെ ഓര്‍മ്മയ്ക്കാണ് സ്റ്റാലിന് എന്ന പേര് മകന് കരുണാനിധി നല്‍കിയത്. ഒരു ഏകാധിപതി കൂടിയായിരുന്നു കമ്മ്യൂണിസ്റ്റ് നേതാവായ സ്റ്റാലിന്.
എന്തായാലും ഈ ചോദ്യം മണ്ഡലങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വെറുതെ രാഷ്ട്രീയ വിവാദമുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ച ഉദയനിധി സ്റ്റാലിന് തിരിച്ചടിയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: