കല്‍പ്പറ്റ: വയനാട് കളക്ട്രേറ്റില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ച് ഒരു ദിവസം കഴിഞ്ഞ് പരിശോധന. ഭീഷണി മെയില്‍ സന്ദേശം ജീവനക്കാരുടെ ശ്രദ്ധയില്‍ പെടാതെ പോയതോടെയാണ് ഈ അവസ്ഥ. ഇന്നലെ രാവിലെ അയച്ച ഭീഷണി സന്ദേശം ജീവനക്കാര്‍ കാണുന്നത് ഇന്ന് വൈകിട്ട്. തുടര്‍ന്ന് പോലീസും ബോംബ് സക്വാഡും ”കുതിച്ചെത്തി” കളക്ട്രേറ്റില്‍ പരിശോധന നടത്തി.
ഇന്നലെ കൊല്ലം, തിരുവനന്തപുരം കളക്ട്രേറ്റുകളില്‍ ലഭിച്ച വ്യാജബോംബ് ഭീഷണിക്കൊപ്പമാണ് വയനാട് കളക്ട്രേറ്റിലേക്കും ഭീഷണി സന്ദേശമെത്തിയത്. എന്നാല്‍ കൊല്ലത്തെയും തിരുവനന്തപുരത്തെയും വ്യാജ ഭീഷണി ആയിരുന്നുവെന്ന് പരിശോധനയില്‍ വ്യക്തമായി. ഭീഷണി സന്ദേശം ലഭിച്ച് ഒരു ദിവസത്തിന് ശേഷം മാത്രം ഇമെയില്‍ വായിച്ച വയനാട്ടിലെ ഉദ്യോഗസ്ഥരുടെ നടപടി വിമര്‍ശന വിധേയമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: