ന്യൂദല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനികളായ ബി.എസ്.എന്‍.എല്ലിന്റെയും എം.ടി.എന്‍.എല്ലിന്റെയും പുനരുജ്ജീവനത്തിനായി 2019 മുതല്‍ കേന്ദ്രസര്‍ക്കാര്‍ ചിലവഴിച്ചത് 3,28,982 കോടി രൂപ. കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ് സഹമന്ത്രി ഡോ. പെമ്മസാനി ചന്ദ്രശേഖര്‍ കേരളാ എംപിമാര്‍ക്ക് ലോക്സഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ നല്കിയ സാമ്പത്തിക പാക്കേജിനെ തുടര്‍ന്ന് 202021 മുതല്‍ ബി.എസ്.എന്‍.എല്‍ പ്രവര്‍ത്തന ലാഭത്തിലാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
4ജി സേവനത്തിന്റെ അഭാവവും സ്വകാര്യ ടെലികോം കമ്പനികളില്‍ നിന്നുള്ള മത്സരവുമാണ് ബി.എസ്.എന്‍.എല്‍ നേരിടുന്ന വെല്ലുവിളി. രാജ്യത്താകമാനം 4ജി സേവനം ലഭ്യമാക്കുന്നതിന് തദ്ദേശീയമായി നിര്‍മ്മിച്ച ഉപകരണങ്ങള്‍ വാങ്ങുന്നതിന് ബി.എസ്.എന്‍.എല്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതുവരെ 83,629 ഇടങ്ങളില്‍ 4ജി സേവനത്തിനുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചതില്‍ 74,123 എണ്ണം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. 5ജി സേവനത്തിനു കൂടി ഉപയോഗിക്കാവുന്ന ഉപകരണങ്ങളാണ് സ്ഥാപിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: