തൊടുപുഴ: 15 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഇടുക്കി ജില്ലാ സെക്രട്ടറിയും വണ്ടിപ്പെരിയാർ സ്വദേശിയുമായ ഷാൻ അരുവിപ്ലാക്കൽ (34) ആണ് അറസ്റ്റിലായത്.
പെൺകുട്ടിയുടെ പരാതിയിലാണ് നടപടി. മൂന്ന് വർഷം മുമ്പ് തന്നോട് മോശമായി പെരുമാറിയെന്നാണ് പെൺകുട്ടിയുടെ മൊഴി. സ്കൂളിലെ കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.
തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ വണ്ടിപ്പെരിയാൽ പോലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: