ന്യൂദൽഹി: 2022-ൽ റഷ്യ-യുക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇന്ത്യയുടെ നിലപാടിനെ എതിർത്തത് അബദ്ധമായെന്ന് കോൺഗ്രസ് എംപി ശശി തരൂർ. മോദി സ്വീകരിച്ച നയം കാരണം, രണ്ട് രാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ദൽഹിയിൽ റായ്സിന ഡയലോഗിൽ സംസാരിക്കുകയായിരുന്നു ശശി തരൂർ.
2022 ഫെബ്രുവരിയിൽ പാർലമെന്ററി ചർച്ചയിൽ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യയുടെ നിലപാടിനെ വിമർശിച്ച ഒരാളാണ് ഞാൻ. റഷ്യയിൽ നിന്നും എണ്ണവാങ്ങുന്നത് രാജ്യാന്തര തലത്തിലെ പല ഉടമ്പടികൾക്കും വിരുദ്ധമാണെന്നായിരുന്നു വിമർശനം. എന്നാൽ തന്റെ ആ നിലപാട് തെറ്റാണെന്ന് പിന്നീട് എനിക്ക് ബോധ്യമായി. ഇന്ന് റഷ്യയുമായും യുക്രൈനുമായും സംസാരിക്കാനുള്ളയിടം മോദിക്ക് ഉണ്ട്. ഈ നിലപാടുള്ള അപൂർവ്വയിനം നേതാക്കളേ ഇന്നുള്ളൂവെന്നും തരൂർ പറഞ്ഞു.
ലോകസമാധാനം സ്ഥാപിക്കുന്നതിൽ വലിയ പങ്കു വഹിക്കാൻ കഴിയുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും തരൂർ പറഞ്ഞു. തരൂരിന്റെ പ്രശംസ ബിജെപിയും ഏറ്റെടുത്തു.തരൂരിൻറെ നിലപാട് സാമൂഹ്യമാധ്യമങ്ങളിൽ ബിജെപി പങ്കുവച്ചു. തരൂരിനെ ടാഗ് ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എക്സിൽ അഭിനന്ദന കുറിപ്പുമിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: