Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സകുടുംബം അഴിമതി ; ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് റാബ്റി ദേവിയെയും തേജ് പ്രതാപിനെയും ഇഡി ചോദ്യം ചെയ്തു : ഇനി ലാലുവിന്റെ ഊഴം

നാല് മണിക്കൂർ നീണ്ട ഇഡിയുടെ ചോദ്യം ചെയ്യലിൽ റാബ്റി ദേവിയോട് നിരവധി ചോദ്യങ്ങളാണ് ചോദിച്ചത്. ദൽഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിലെ ബംഗ്ലാവ് തേജസ്വി യാദവിന് എങ്ങനെ ലഭിച്ചെന്നും പട്നയിലെ സഗുണ മോർ അപ്പാർട്ട്മെന്റിന്റെ ഭൂമി എങ്ങനെയാണ് വാങ്ങിയതെന്നും ഇഡി ആരാഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2025, 07:47 am IST
in India

പട്ന : ഭൂമി കുംഭകോണ അഴിമതിയുമായി ബന്ധപ്പെട്ട് ആർജെഡി മേധാവി ലാലു പ്രസാദ് യാദവിന്റെ കുടുംബത്തെ ചോദ്യം ചെയ്ത് ഇഡി. ചൊവ്വാഴ്ചയാണ് ബിഹാർ മുൻ മുഖ്യമന്ത്രി റാബ്റി ദേവിയെയും മകൻ തേജ് പ്രതാപ് യാദവിനെയും അന്വേഷണ ഏജൻസി ചോദ്യം ചെയ്തത്.

ഭൂമിക്ക് വേണ്ടി ജോലി നൽകിയെന്ന അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് ഇഡി ഇവർക്ക് സമൻസ് അയച്ചിരുന്നു. ലാലു പ്രസാദ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന 2004-09 കാലഘട്ടത്തിലാണ് ഈ കേസ് നടന്നിരിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട ആളുകളാണ് ഈ വിവരം നൽകിയത്.

അന്വേഷണ ഏജൻസിയുടെ പ്രത്യേക ചോദ്യം ചെയ്യൽ നാല് മണിക്കൂർ നീണ്ടുനിന്നു. മൂത്ത മകളും പാടലീപുത്ര എംപിയുമായ ഡോ. മിസ ഭാരതിക്കൊപ്പം രാവിലെ 10 മണിയോടെയാണ് റാബ്രി പട്‌നയിലെ ഇഡി ഓഫീസിലെത്തിയത്. രണ്ട് വർഷത്തിനുള്ളിൽ റാബ്രി രണ്ടാം തവണയാണ് ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലെത്തുന്നത്. തുടർന്ന് ഉച്ചയ്‌ക്ക് 2 മണിയോടെയാണ് റാബ്റി ദേവി ഇഡി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയത്. അതേസമയം പട്നയിൽ കേസിൽ ആദ്യമായി ചോദ്യം ചെയ്യപ്പെട്ട തേജ് പ്രതാപ് വൈകുന്നേരം 5 മണിക്കാണ് പുറത്തുവന്നത്. ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ്  തേജ് പ്രതാപ് ഇഡി ഓഫീസിലെത്തിയത്.

യുപിഎ ഒന്നാം സർക്കാരിൽ ലാലു പ്രസാദ് റെയിൽവേ മന്ത്രിയായിരുന്ന 2004-09 കാലഘട്ടത്തിൽ റെയിൽവേ നിയമനങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ നിന്നാണ് ഇഡി കേസ് ആരംഭിച്ചത്. 2004-09 കാലഘട്ടത്തിൽ ലാലു യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്നപ്പോൾ റെയിൽവേയിലെ ഗ്രൂപ്പ്-ഡി ജോലികളിലേക്കുള്ള നിയമനങ്ങൾ ഇന്ത്യൻ റെയിൽവേയുടെ നിയമന മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് നടത്തിയെന്നാണ് ആരോപണം. സ്ഥാനാർത്ഥികൾ നേരിട്ടോ കുടുംബാംഗങ്ങൾ വഴിയോ ലാലു പ്രസാദിന്റെ കുടുംബാംഗങ്ങൾക്ക് നിലവിലുള്ള വിപണി വിലയുടെ നാലിലൊന്ന് മുതൽ അഞ്ചിലൊന്ന് വരെ ഇളവ് നിരക്കിൽ ഭൂമി വിറ്റതായി ആരോപിക്കപ്പെടുന്നു.

കൂടാത റെയിൽവേ ഉദ്യോഗസ്ഥരുമായും കുടുംബാംഗങ്ങളുമായും മറ്റുള്ളവരുമായും ഒത്തുചേർന്ന് ലാലു പ്രസാദ് ഇന്ത്യൻ റെയിൽവേയുടെ 11 സോണുകളിൽ ഗ്രൂപ്പ് ഡിയിൽ പകരക്കാരായി ഉദ്യോഗാർത്ഥികളെ നിയമിച്ചു. ഇത് നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ പൂർണ്ണമായ ലംഘനമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

2024 ഓഗസ്റ്റിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം സമർപ്പിച്ച കുറ്റപത്രത്തിൽ ലാലു യാദവ് തന്റെ അടുത്ത സഹായി അമിത് കത്യാൽ വഴി പട്നയിൽ നിരവധി ഭൂമി സ്വന്തമാക്കുന്നതിനായി എകെ ഇൻഫോസിസ്റ്റംസ് എന്ന പേരിൽ ഒരു കമ്പനി രൂപീകരിച്ചതായി ഇഡി ആരോപിച്ചു. ഭൂമി ഏറ്റെടുത്തതിനുശേഷം 2014 ജൂൺ 13 ന്, കത്യാൽ കമ്പനിയിലെ തന്റെ ഓഹരി റാബ്രി ദേവിക്കും തേജസ്വി യാദവിനും കൈമാറി. അങ്ങനെ അവർ കമ്പനിയുടെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ പൂർണ്ണ ഉടമകളായിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

അതേ സമയം നാല് മണിക്കൂർ നീണ്ട ഇഡിയുടെ ചോദ്യം ചെയ്യലിൽ റാബ്റി ദേവിയോട് നിരവധി ചോദ്യങ്ങളാണ് ചോദിച്ചത്. ദൽഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിലെ ബംഗ്ലാവ് തേജസ്വി യാദവിന് എങ്ങനെ ലഭിച്ചെന്നും പട്നയിലെ സഗുണ മോർ അപ്പാർട്ട്മെന്റിന്റെ ഭൂമി എങ്ങനെയാണ് വാങ്ങിയതെന്നും ഇഡി ആരാഞ്ഞു. കൂടാതെ പണം എവിടെ നിന്ന് വന്നു, എപ്പോഴാണ് നിർമ്മാണം ആരംഭിച്ചതെന്നും നിങ്ങളുടെ പേരിലുള്ള ഭൂമി എങ്ങനെയാണ് സ്വന്തമാക്കിയതെന്നും ഇഡി ചോദിച്ചുവെന്നുമാണ് വൃത്തങ്ങൾ അറിയിക്കുന്നത്.

Tags: Biharrabri devimisa bharatiLalu YadavRJDTej PratapLand corruption
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

India

വീടിന്റെ മേൽക്കൂരയിൽ പോലും ഗ്യാസ് സിലിണ്ടറുകൾ : സാബിർ അൻസാരിയും ഇമ്രാനും പൂഴ്‌ത്തി വച്ചത് 250 സിലിണ്ടറുകൾ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.