സാംബാൽ ; സയ്യിദ് സലാർ മസൂദ് ഗാസിയുടെ സ്മരണയ്‌ക്കായി എല്ലാ വർഷവും നടത്തുന്ന നെജ മേളയ്‌ക്ക് അനുമതി നിഷേധിച്ച് യുപി പോലീസ് . ഇത്തവണ ഇവിടെ മേള നടക്കില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ കമ്മിറ്റിക്കാരോട് വ്യക്തമായി പറഞ്ഞുവെന്നാണ് സൂചന .
തിങ്കളാഴ്ച, നേജ മേള കമ്മിറ്റിയിലെ ആളുകൾ സദർ കോട്‌വാലിയിൽ അഡീഷണൽ പോലീസ് സൂപ്രണ്ട് ശ്രീഷ് ചന്ദ്രയെ കണ്ടിരുന്നു . സയ്യിദ് സലാർ മസൂദ് ഗാസിയുടെ സ്മരണയ്‌ക്കായി എല്ലാ വർഷവും ഹോളിക്ക് ശേഷമുള്ള രണ്ടാമത്തെ ചൊവ്വാഴ്ച ഇവിടെ നേജ മേള നടത്താറുണ്ടെന്ന് കമ്മിറ്റിക്കാർ പറഞ്ഞു. ഇതനുസരിച്ച്, ഇത്തവണ മാർച്ച് 18 ന് പതാക ഉയർത്തണം . അതിനായി അനുമതി വാങ്ങാനാണ് കമ്മിറ്റിക്കാർ എത്തിയത് . എന്നാൽ അതിനുമുമ്പ് സാംബാൽ പോലീസ് ഈ പരിപാടി നിരോധിച്ചു.
സോമനാഥ ക്ഷേത്രം തകർത്ത ഗസ്‌നവിയുടെ അനന്തരവനാണ് സയ്യിദ് സലാർ മസൂദ് ഗാസി . അത്തരമൊരു വ്യക്തിയുടെ പേരിൽ ഇവിടെ ഒരു മേള സംഘടിപ്പിക്കാൻ പറ്റില്ലെന്നാണ് പോലീസ് സൂപ്രണ്ട് വ്യക്തമാക്കിയത് . ഗസ്‌നവിയെ പോലെ തന്നെ ഹിന്ദുക്കളെ തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിച്ചയാളാണ് ഗാസിയും. വർഷങ്ങളായി ഏതെങ്കിലും മോശം രീതി തുടരുന്നുണ്ടെങ്കിൽ അത് മാറ്റേണ്ടതുണ്ടെന്നും എഎസ്പി ശ്രീഷ് ചന്ദ്ര പറഞ്ഞു. ഈ പരിപാടിയുമായി ബന്ധപ്പെട്ട് പലരും പോലീസിനോട് എതിർപ്പ് അറിയിച്ചിരുന്നു.
Muslims want to hold Neja Mela: UP Police will not give permission
പ്രതികരിക്കാൻ ഇവിടെ എഴുതുക: